യുവതിയെ വളര്‍ത്തുനായ്ക്കല്‍ കടിച്ചുകൊന്ന് നെഞ്ചുംകൂട് ഭക്ഷിച്ചു; പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

വിര്‍ജീനിയ, ബുധന്‍, 20 ഡിസം‌ബര്‍ 2017 (16:57 IST)

 Bethany Lynn Stephen , Us woman , Dog , death , ബെഥാനി ലിന്‍ സ്റ്റീഫന്‍ , യുവതി , അമേരിക്ക , വളര്‍ത്തുനായ , കൊല , പൊലീസ് , മാനഭംഗം

യുവതിയെ വളര്‍ത്തുനായ്ക്കല്‍ കടിച്ചുകൊന്ന് നെഞ്ചുംകൂട് ഭക്ഷിച്ചു. അമേരിക്കന്‍ സ്വദേശിനി ബെഥാനി ലിന്‍ സ്റ്റീഫന്റെ (22) ദുരൂഹ മരണത്തിലാണ് വെളിപ്പെടുത്തലുമായി ഗൂച്‌ലാന്‍ഡ് കൗണ്ടി പൊലീസ് രംഗത്തുവന്നത്.

കഴിഞ്ഞയാഴ്‌ചയാണ് ക്രൂരമായ കൊലച്ചെയ്യപ്പെട്ട നിലയില്‍ ബെഥാനിയുടെ മൃതദേഹം വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയത്. യുവതിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി എന്ന തരത്തിലായിരുന്നു തുടര്‍ന്ന് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, പുറത്തുവന്ന വാര്‍ത്തകളെ അപ്പാടെ തള്ളുന്ന റിപ്പോര്‍ട്ടാണ് പൊലീസ് മേധാവി ജിം ആഗ്ന്യൂ പുറത്തു വിട്ടത്.

“ ബെഥാനി മാനഭംഗത്തിന് ഇരയായിട്ടില്ല. അതിനുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ല. പിറ്റ്ബുള്‍ ഇനത്തില്‍പെട്ട  വളര്‍ത്തുനായ്ക്കളുമായി സവാരിക്ക് പോകുമ്പോള്‍ ഇവരെ നായ്‌ക്കള്‍ തന്നെ ആക്രമിക്കുകയായിരുന്നു. നായ്‌ക്കള്‍ ബെഥാനിയെ ആക്രമിച്ച ശേഷം നെഞ്ചുംകൂട് ഭക്ഷിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി കുറച്ചു സമയത്തിന് ശേഷമാണ് മരിച്ചത് ”- എന്നും പൊലീസ് മേധാവി വിശദീകരിച്ചു.

എന്നാല്‍ പൊലീസിന്റെ റിപ്പോര്‍ട്ട് ബെഥാനിയുടെ സുഹൃത്തുക്കള്‍ തള്ളി. “ബെഥാനി ഈ നായ്ക്കളെ വളരെ ചെറുപ്പത്തില്‍ തന്നെ എടുത്തുവളര്‍ത്തുന്നതാണ്. ഉപദ്രവകാരികളായ നായ്‌ക്കള്‍ അല്ല ഇവ. പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു.

അതേസമയം, നായക്ക്‌ളെ വനത്തിനുള്ളില്‍ നിന്ന് ബെഥാനിയുടെ പിതാവ് കണ്ടെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെതിരെ പരാതി

പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെതിരെ പരാതി നല്‍കിയതിന് ...

news

പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്ത പൊലീസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്: അഡ്വ. ജയശങ്കർ

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള സർക്കാർ നടപടിയെ ചോദ്യം ...

news

മോദിയുടെ പൂന്തുറപ്രസംഗത്തിലെ പരിഭാഷയില്‍ തെറ്റുകളുടെ പൂരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂന്തുറപ്രസംഗത്തിലെ പരിഭാഷയില്‍ തെറ്റുകളുടെ പൊടിപൂരം. ...

news

മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് കട്ട സപ്പോർട്ടുമായി മോഹൻലാൽ?!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് മലയാള സിനിമയിൽ സ്ത്രീകൾക്കായി ഒരു സംഘടന ...

Widgets Magazine