മൂന്നാം ലോകയുദ്ധം 27 വര്‍ഷം നീളും, ലോകാവസാനം 2242ല്‍, കാരണം ഇസ്ലാമിക് സ്റ്റേറ്റ്...!

ലണ്ടന്‍| VISHNU N L| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (14:39 IST)
അതിവേഗം പടര്‍ന്നു പന്തലിക്കുന്ന ഇസ്ലാമിക സുന്നി ഭീക്കരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനേക്കുറിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പ്രവചനം നടത്തപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്‌ത ഫ്രഞ്ച്‌ പ്രവാചകന്‍ നോത്രദാമസ്‌ ആണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രവചനം അനുസരിച്ച് ലോകത്തില്‍ മൂന്നാമത്തേയും അവസാനത്തേയും ക്രിസ്തുവിരോധിയാണ് ഐ‌എസ്. ഇവര്‍ മൂലം 27 വര്‍ഷം നീണ്ടു നില്‍ക്കുന്ന മൂന്നാം ലോകയുദ്ധമുണ്ടാകുമെന്നും ശേഷം 2242ല്‍ ലോകാവസാനമുണ്ടാവുകയും ചെയ്യുമത്രെ.

നോത്രദാമസ്‌ 2242 എന്ന വെബ്‌സൈറ്റ്‌ പറയുന്നത്‌ അനുസരിച്ച്‌ ഐസിസുമായുളള യുദ്ധത്തെ തുടര്‍ന്ന്‌ 27 വര്‍ഷത്തിനു ശേഷം 2242 ല്‍ ലോകം അവസാനിക്കും! ഈ വര്‍ഷം തന്നെ അവസാന യുദ്ധത്തിന്‌ തുടക്കം കുറിക്കുമെന്നും പറയുന്നു.
പ്രവചനം ഇപ്രകാരമാണ് 'നെപ്പോളിയനും ഹിറ്റ്‌ലര്‍ക്കും ശേഷമുളള മൂന്നാമത്തെയും അവസാനത്തെയും ക്രിസ്‌തുവിരോധി 27 വര്‍ഷം നീളുന്ന മൂന്നാം ലോകമഹായുദ്ധത്തിനു മുമ്പ്‌ ലോകത്ത്‌ ആധിപത്യം സ്‌ഥാപിക്കും' കുപ്രസിദ്ധമായ യുദ്ധമുറകളിലൂടെ മെസപ്പൊട്ടേമിയയില്‍ 'അവന്‍' എത്തും.

പ്രവചനം ഐസിസിനെ ലക്ഷ്യമിട്ടുളളതാണെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. നിലവില്‍ മധ്യേഷ്യയില്‍ ഐസിസ്‌ നടത്തുന്ന ക്രൂരതകളെ കുറിച്ചും കാലിഫേറ്റ്‌ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലും ആക്രമണം നടത്തുമെന്ന പ്രഖ്യാപനവും മറ്റും നോത്രദാമസിന്റെ പ്രവചനത്തിലുണ്ടായിരുന്നുവെന്നാണ്‌ ഇവര്‍ കരുതുന്നത്‌.

നോത്രദാമസിന്റെ മറ്റൊരു ചതുഷ്‌പദ (നാലു വരികളുളള) ശ്ലോകത്തില്‍ യൂറോപ്പുമായുളള യുദ്ധത്തെപറ്റിപറയുന്നുണ്ട്‌ എന്നും ചൂണ്ടിഷക്കാണിക്കപ്പെടുന്നു. എന്നാല്‍, നോത്രദാമസിന്റെ മറ്റൊരു ചതുഷ്‌പദ ശ്ലോകത്തിന്റെ വിശദീകരണത്തില്‍ 1999 ല്‍ ലോകവസാനം നടക്കുമെന്ന്‌ പറഞ്ഞിരുന്നു. അതിനാല്‍, ഇപ്പോള്‍ വന്നിരിക്കുന്ന വിശദീകരണം മുഖവിലയ്‌ക്ക് എടുക്കാന്‍ കഴിയില്ലെന്നാണ്‌ വിമര്‍ശകരുടെ അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍
അതേസമയം സുരേഷ് ഗോപിക്കെതിരെ ബിജെപി തൃശൂര്‍ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് ...

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പെട്രോളിനും ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ
ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നത്. സാമുദായിക ...

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ...

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ഡോക്ടറിന് 7000 രോഗികള്‍!
സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം. ഏറ്റവും കൂടുതല്‍ ക്ഷാമം ഉള്ളത് ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു. ഏപ്രില്‍ 8 വരെ വടക്കു ...