ജനാധിപത്യം നടപ്പാക്കാന്‍ ശ്രമിച്ച 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഐ‌എസ് കൊന്നുതള്ളി

ബാഗ്‌ദാദ്| VISHNU N L| Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2015 (12:51 IST)
സർക്കാർ ഉദ്യോഗസ്ഥരായ 300 പേരെ ഐസിസ്
ഭീകരർ
കൊലപ്പെടുത്തി. ഇറാക്കിലെ മൊസൂൾ നഗരത്തിലെ നിനവെ പ്രവിശ്യയിലാണ്
കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരിൽ 50 പേർ സ്ത്രീകളാണെന്നാണ് റിപ്പോർട്ട്.
ഇറാഖി സുപ്രീം ഇലക്ഷൻ കമ്മീഷനു വേണ്ടി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരാണ്
ഇവർ.രാജ്യത്ത്
ജനാധിപത്യം
നടപ്പാക്കാൻ
ശ്രമിച്ചതിനാണ് ഉദ്യോഗസ്ഥരെ കൊന്നുതള്ളിയത്.

സൈനിക ക്യാമ്പിനോടു ചേര്‍ന്നാണു തെരഞ്ഞെടുപ്പു ജോലികള്‍ നോക്കിയിരുന്ന ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്നത്. ഇവിടേക്കെത്തിയ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. മൊസൂളിലെ നിനവെ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ഒരു കൂട്ടം ഉദ്യോഗസ്ഥരെ ഐഎസ് ഭീകരവാദികള്‍ തലയറുത്താണു കൊലപ്പെടുത്തിയതെന്നും ദൃക്‌സാക്ഷികളായ മറ്റു ചില ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭീകരരുടെ
ശക്തികേന്ദ്രമാണ്
മൊസൂൾ. 2014 ജൂൺ പത്തു മുതൽ മൊസൂളിന്റെ നിയന്ത്രണം പൂർണമായും ഭീകരരുടെ കൈകകളിലാണ്. തങ്ങൾക്കെതിരായ
നീക്കം
നടത്തുന്നവരെ
അവർ
ക്രൂരമായി
കൊലപ്പെടുത്തുകയാണ്.
ഐഎസ് ഭീകരവാദികളുടെ ക്രൂരത അവസാനിപ്പിക്കാന്‍ യുഎന്നും മറ്റു ലോകരാജ്യങ്ങളും ഉടന്‍തന്നെ ഇടപെടണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. 2014 ജൂണ്‍ പത്തു മുതല്‍ മൊസൂളിന്റെ നിയന്ത്രണം ഐഎസിന്റെ കൈയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :