ഒരു കൊവിഡ് വാക്‌സിനും ഇതുവരെയും ഫലത്തില്‍ എത്തിയിട്ടില്ല: ലോകാരോഗ്യ സംഘടന

ശ്രീനു എസ്| Last Updated: വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (11:05 IST)
ലോകത്ത് നിലവില്‍ നൂറുകണക്കിന് കൊവിഡ് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഒരു വാക്‌സിനും ഇതുവരെ ഫലത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് അറിയിച്ചു. ലോകാരോഗ്യ സംഘടന വാക്‌സിനെ കുറിച്ച് ചില നിബന്ധനകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരുവാക്‌സിനും ഇതു പൂര്‍ണമായും പാലിക്കാന്‍ സാധിച്ചിട്ടില്ല.

ഏകദേശം വാക്‌സിനുകളും പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ്. ഇതില്‍ കൂടുതല്‍ ഫലം നല്‍കുന്ന ഒന്നിലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :