മുംബെയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണസംഖ്യ 41 ആയി

ശ്രീനു എസ്| Last Updated: വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (10:48 IST)
മുംബെയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 41 ആയി ഉയര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് 40 വര്‍ഷം പഴക്കമുള്ള ബഹുനിലക്കെട്ടിടം താനെയില്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ 25 പേരെയാണ് ഇതുവരെ രക്ഷിക്കാന്‍ കഴിഞ്ഞത്. 150തോളം പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

പരിക്കേറ്റ് 10പേര്‍ നിലവില്‍ ചികിത്സയിലാണ്. 21ഫ്‌ളാറ്റുകളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. സംഭവം പുല്‍ച്ചെ ആയിരുന്നതിനാല്‍ എല്ലാവരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതാണ് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കിയത്. സംഭവത്തിനു പിന്നാലെ നാട്ടുകാരെത്തി 20തോളം പേരെ രക്ഷിച്ചിരുന്നു. പ്രദേശത്തെ 102ഓളം കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നാണ് വിലയിരുത്തല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :