അവിഹിത ബന്ധമെന്ന് സംശയം; യുവതി ഭർത്താവിന്‍റെയും കാമുകിയുടേയും കൈ തിളച്ച എണ്ണയിൽ മുക്കി - 17കാരി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി, വെള്ളി, 25 മെയ് 2018 (20:30 IST)

 wife , police , hot oil , husband , Suman , Rahul , പൊലീസ് , ആശുപത്രി , കൗമാരക്കാരി , കാമുകി , തിളച്ച എണ്ണ

ഭർത്താവുമായി ബന്ധമില്ലെന്ന് സത്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയല്‍വാസിയായ കൗമാരക്കാരിയുടെ കൈ യുവതി തിളച്ച എണ്ണയിൽ മുക്കി. ഗുജറാത്തിലെ രാജ്‌കോട്ടിലെ ഭഗവതിപരയിലാണ് സംഭവം. സംഭവത്തില്‍ രാഹുല്‍ പാര്‍മര്‍ എന്നയാളെയും ഭാര്യ സുമനെയും പൊലീസ് അറസ്റ്റു ചെയ്തു.

ചൊവ്വാഴ്‌ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാഹുലുമായി 17കാരിയായ പെണ്‍കുട്ടിക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു സുമന്‍. ഭര്‍ത്താവ് യുവതിയെ മാനഭംഗം ചെയ്‌തുവെന്ന് ഇവര്‍ക്ക് സംശയമുണ്ടായിരുന്നു. രാഹുല്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയും പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ അവിഹിത ബന്ധമാണെന്നാണ് സുമന്‍ ആരോപിച്ചിരുന്നത്.

കഴിഞ്ഞ ദിവസം സുമൻ ഭർത്താവിനെയും പെൺകുട്ടിയെയും കൈയോടെ പിടികൂടി. ഇരുവരും തമ്മില്‍ ബന്ധമില്ലെന്ന് തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈ മുക്കി സത്യം ചെയ്യാന്‍ യുവതി ഇരുവരോടും ആവശ്യപ്പെട്ടു. അത് നിരസിച്ച പെണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ കൈ ബലമായി പിടിച്ച് എണ്ണയില്‍ മുക്കി. ഇതിനിടെ രാഹുലിനും പൊള്ളലേറ്റു.

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ രാഹുലിനൊപ്പം സുമന്‍ പ്രദേശത്തു നിന്നും രക്ഷപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അട്ടപ്പാടിയിൽ ആദിവാസി ബാലിക പീഡനത്തിനിരയായ സംഭവം; കോടതിയിൽ ഹാജറാക്കുന്നതിനിടെ പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടു

അട്ടപ്പാടിയിൽ പന്ത്രണ്ട് വയസുകാരിയായ ആദിവാസി പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ ...

news

സാമ്പിളുകള്‍ നെഗറ്റീവ്; നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് പരിശോധനാഫലം - റിപ്പോര്‍ട്ട് പുറത്ത്

കേരളത്തിലെ നിപ്പ വൈറസ് ബാധയുടെ ഉറവിടം വവ്വാലല്ലെന്ന് കണ്ടെത്തി. ഭോപ്പാലിലെ നാഷണല്‍ ...

news

അപൂർവ മുന്നറിയിപ്പ്; സംസ്ഥാനത്ത് നാളെ മുതല്‍ ‘ഭീമന്‍’ മഴ - കാറ്റിനും ഉരുള്‍പൊട്ടലിനും സാധ്യത

സംസ്ഥാനത്ത് നാളെ മുതല്‍ കാറ്റിനൊപ്പം അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ...

news

നിപ്പാ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ മന്ത്രി; പുതുതായി നിപ്പാ സ്ഥിരീകരിച്ചത് 3 പേർക്ക് മാത്രം

അശങ്കപ്പെട്ടതുപോലെ നിപ്പാ വൈറസ് പടരുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സ്ഥിതിഗതികൾ ...

Widgets Magazine