Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (10:34 IST)
ആറു വര്‍ഷം വരനെ തിരഞ്ഞു. പിന്നെ ഒറ്റയ്ക്കു ജീവിച്ചു മടുത്തപ്പോള്‍ സ്വയം വിവാഹം ചെയ്തു. വട്ടാണോ എന്നൊക്കെ ചോദിക്കാന്‍ വരട്ടെ. സംഭവം സത്യമാണ്. ഇംഗണ്ട് സ്വദേശിനി ഗ്രേസ് ഗെല്‍ഡറാണ് സ്വയം വിവാഹം ചെയ്തത്. ചുമ്മാതൊന്നുമല്ല. സുഹൃത്തുക്കള്‍ക്കെല്ലാം കിടിലന്‍ ട്രീറ്റ് തന്നെ കൊടുത്തായിരുന്നു വിവാഹം
ഗ്രേസിന്റെ ഡെന്‍വറിലെ ഗ്രാമീണസുന്ദര വസതിയില്‍ അതിഥികളായെത്തിയത് ഗ്രേസിന്റെ സഹോദരിയും സുഹൃത്തുക്കളുമടക്കം അന്‍പതു പേര്‍. സ്വയം വിവാഹ അഭ്യര്‍ഥന വരെ നടത്തിയായിരുന്നു വിവാഹ ചടങ്ങുകള്‍.
ഫൊട്ടോഗ്രഫറായി ജോലി ചെയ്യുന്ന ഗ്രേസ് തന്നെത്തന്നെ കല്യാണം കഴിക്കാന്‍ വിവാഹവസ്ത്രവും മോതിരവും വാങ്ങിയാണ് എത്തിയത്. ചടങ്ങില്‍ വിവാഹപ്രതിജ്ഞയെടുത്തശേഷം കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെ ചുംബിക്കുകയും ചെയ്തു.
ഒറ്റയ്ക്കു കഴിഞ്ഞ് തന്നോടുതന്നെയുള്ള പ്രേമം കലശലായെന്നാണ് ഗ്രേസ് തമാശ പറയുന്നത്. ഇത് ചെറിയ രീതിയില്‍ നാര്‍സിസമാണെങ്കിലും സന്തോഷവതിയാണെന്നാണ് ഗ്രേസിന്റെ വെളിപ്പെടുത്തല്‍. ആത്മവിശ്വാസത്തിനായി മെഡിറ്റേഷനും ഡാന്‍സും യാത്രകളും നടത്തുന്ന തനിക്ക് വിവാഹവും ഒരു ആത്മപ്രചോദനമാണെന്ന് ഗ്രേസ് പറയുന്നു.