കന്നിയില്‍ കല്യാണം പാടില്ല

VISHNU.NL| Last Updated: തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (16:22 IST)
ഓണം വന്നുപോയി, സമൃദ്ധിയുടെ ചിങ്ങ്മാസം കടന്നുപോവുകയും ചെയ്തു. ഇപ്പോള്‍ കന്നിമാസമാണ്. കന്നിക്കെന്താ പ്രത്യേകത എന്ന് ചോദിക്കുന്നവരുണ്ട്. കന്നി പൊതുവേ നല്ല മാസമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ക്ക് കന്നി അത്ര നന്നല്ല എന്നാണ് നമ്മുടെ പഴമക്കാര്‍ പറയുക. എന്താകാം കാരണം?

വര്‍ഷത്തില്‍ നാലരമാസങ്ങള്‍ വിവാഹത്തിനും മൂന്നു മാസങ്ങള്‍ ഗൃഹപ്രവേശനത്തിനും അനുയോജ്യമല്ലാത്ത മാസങ്ങളുണ്ട്. ഇതില്‍ പൊതുവേ വരുന്ന മാസമാണ് കന്നിമാസം. അതായത് ഈ മാസത്തില്‍ കല്യാണമോ, ഗൃഹപ്രവേശനമോ
പാടില്ലെന്നാണ് ആചാര്യമതം.

കന്നിക്കു തൊട്ടുമുമ്പുള്ള ചിങ്ങത്തിലും, ശേഷം വരുന്ന തുലാമാസത്തിലും വിവാഹത്തിന് അനുയോജ്യമായ മാസങ്ങളാണ്. കന്നിക്കു പുറമേ ധനു, കുംഭം, കര്‍ക്കടകം എന്നീ മാസങ്ങളിലും മീനമാസത്തിലെ രണ്ടാംപകുതിയിലും കല്യാണം എന്ന കാര്യത്തേക്കുറിച്ചേ ചിന്തിക്കേണ്ടതില്ല.

കന്നിമാസം ഗൃഹപ്രവേശനത്തിനും നല്ല മാസമല്ല. കന്നി, കര്‍ക്കടകം, കുംഭം എന്നീ മാസങ്ങളില്‍ ഗൃഹപ്രവേശനം പാടില്ലെന്നാണു മുഹൂര്‍ത്തഗ്രന്ഥങ്ങളില്‍ പറയുന്നത്. ഫലത്തില്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ശുഭകാര്യങ്ങള്‍ക്കു കന്നിമാസം കഴിഞ്ഞിട്ടു തയാറായാല്‍ മതിയെന്നാണു പഴമക്കാര്‍ ഉപദേശിക്കുന്നത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :