ടിബീലിസി|
Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (13:22 IST)
ജോര്‍ജിയയിലെ ടിബീലിസിയില് വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്
മൃഗശാലയില്‍ നിന്നു നിരവധി വന്യ മൃഗങ്ങള്‍ ചാടിപോയി. വന്യ മൃഗങ്ങള്‍ പുറത്ത് ചാടിയിട്ടുള്ളതിനാല്‍
ജനങ്ങളോട് വീട് വിട്ട് പുറത്തിറങ്ങരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുറത്തുചാടിയ വന്യ മൃഗങ്ങളില്‍ സിംഹവും പുലിയുമൊക്കെ നഗരത്തില്‍ പലയിടത്തായി കാണപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൃഗശാലയില്‍ നിന്ന് ചാടിപോയ ഒരു ഹിപോപൊട്ടാമസിനെ നഗരമധ്യത്തില്‍ നിന്ന് മയക്കുവെടിവച്ച് പിടികൂടി. എത്ര മൃഗങ്ങള്‍ ചാടിപ്പോയിട്ടുണ്ടെന്നോ, വെള്ളപ്പൊക്കത്തില്‍ എത്ര മൃഗങ്ങള്‍ ചത്തു പോയിട്ടുണ്ടെന്നോ സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ജോര്‍ജ്ജിയ കണ്ടതില്‍ വച്ച് ഏറ്റവും ഭീകരമായ വെള്ളപ്പൊക്കത്തില്‍ പന്ത്രണ്ടിലേറെ പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകല്‍. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയവരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്.