കടുവകളോടുള്ള അഭിനിവേശം യുവാവിന്റെ ജീവനെടുത്ത കഥ

ന്യൂഡല്‍ഹി| VISHNU.NL| Last Updated: വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (18:56 IST)
ഡല്‍ഹിയിലെ മൃഗശാലയില്‍ വെള്ളക്കടിച്ചുകൊന്ന മഖ്സൂദെന്ന യുവാവിനേ ആരും മറന്നുകാണില്ല. എന്നാല്‍ മഖ്സൂദുന്റെ മരണത്തിനു കാരണമായത് കടുവകളൊടും സിംഹങ്ങളൊടുമുള്ള അടക്കാനാവാത്ത കൌതുകവും അഭിനിവേശവുമായിരുന്നു.
എന്നാല്‍ കടുവ കടിച്ചുകീറുന്ന ഈ ചെറുപ്പാക്കാരന്റെ ദൃശ്യം ടീവികളില്‍ ഫ്ലാഷ് ന്യൂസാ‍യി പ്രചരിക്കുമ്പൊള്‍ ഇതൊന്നും സത്യമാകരുതേയെന്ന് പ്രാര്‍ഥിച്ചുകൊണ്ട് ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു അങ്ങ് കൊല്‍ക്കത്തയില്‍ മഖ്സൂദുന്റെ ഭാര്യ ഫാത്തിമ...., ഇങ്ങ് ഡല്‍ഹിയില്‍ മഖ്സൂദിന്റെ നാട്ടുകാര്‍ ഈ ദുരന്തത്തിനു ശേഷം ആ നടുക്കത്തില്‍ നിന്ന് മുക്തരായിരുന്നുമില്ല.

കടുവകളോടുള്ള സ്നേഹം മൂത്ത് കടുവാക്കൂടിലേക്ക് കയറാന്‍ ശ്രമിച്ചതാണ് ഇയാള്‍ക്ക് വിനയായത്. കഴിഞ്ഞ ജൂണില്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് മഖ്സൂദിന് കടുവാ പ്രേമം തലയ്ക്കു പിടിച്ചത്. അതിനു ശേഷം മിക്ക ദിവസവും ഇയാള്‍ കടുവകളെ കാണുന്നതിനായി മൃഗശാലയിലെത്തുന്നത് പതിവാക്കി. ഭക്ഷണം പോലും മാറ്റിവച്ച് കൈയ്യിലുള്ള പണത്തിന്റെ ഭൂരിഭാഗവും ഇയാള്‍ മൃഗശാലയില്‍ പ്രവേശിക്കാനുള്ള ടിക്കറ്റ് സംഘടിപ്പിക്കാനാണ് വിനിയോഗിച്ചിരുന്നത്. കൃത്യമായി ജോലി ചെയ്യാതിരുന്നതിനേ തുടര്‍ന്ന് സ്വന്തം ജോലി നഷ്ടപ്പെട്ടതാണ് പുതിയ വിനോദത്തിലേക്ക് ഇയാളെ കൊണ്ടെത്തിച്ചത്. അത് സ്വന്തം ജീവനെടുക്കുകയും ചെയ്തു.

ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നത് പാട്ടുകേള്‍ക്കാനും മൃഗശാലയിലേ മൃഗങ്ങളുടെ പടമെടുക്കാനുമാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. അതില്‍ സിം കാര്‍ഡ് പോലുമുണ്ടായിരുന്നില്ല. അന്ധമായ മൃഗസ്നേഹമാണ് ഇയാളെ അപകടത്തില്‍ കൊണ്ട് ചാടിച്ചത്. അതേ സമയം ഇയാള്‍ മാനസികമായി അസ്വസ്തതകള്‍ പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു. മാതാപിതാക്കള്‍ പിരിഞ്ഞു ജീവിച്ചതും ഇതിനൊരു കാരണമായി. അതേസമയം മഖ്സൂദിന്റെ മരണത്തേ തുടര്‍ന്ന് ഇയാളുടെ മാതാപിതാക്കള്‍ വീണ്ടും യോജിച്ചു. ഇയാളുടെ ഭാര്യ ഫാത്തിമ ഏഴുമാസം ഗര്‍ഭിണിയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :