കശ്‌മീരിൽ മാത്രമല്ല, ലോകത്തെവിടെയുമുള്ള മുസ്ലീങ്ങളുടെ വിഷയത്തിൽ അവർക്ക് വേണ്ടി നിലക്കൊള്ളും, നിലപാട് മാറ്റി താലിബാൻ

അഭിറാം മനോഹർ| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (12:32 IST)
കശ്‌മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ. കശ്‌മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഇടപെടാനില്ല എന്നുമായിരുന്നു താലിബാന്റെ ഔദ്യോഗിക നിലപാട്. എന്നാൽ ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.

മുസ്‌ലിം എന്ന നിലയിൽ ജമ്മു കശ്മീരിലെ
മുസ്‌ലിങ്ങളുടെ വിഷയത്തിൽ തങ്ങൾക്ക് അവര്‍ക്കുവേണ്ടി ശബ്ദമുയർത്താൻ അവകാശമുള്ളതായി ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീദ് വ്യക്തമാക്കി. ജമ്മു കശ്‌മീരിൽ മാത്രമല്ല ലോകമെങ്ങുമുള്ള മുസ്ലീങ്ങൾക്ക് വേണ്ടി താലിബാൻ നിലക്കൊള്ളുമെന്നാണ് താലിബാൻ വക്താവിന്റെ പ്രതികരണം.

അതേസമയം അഭിമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. നേരത്തെ ഇന്ത്യയുടെ വിദേശകാര്യവക്താവ് താലിബാൻ വക്താക്കളുമായി ചർച്ച നടത്തിയിരുന്നു. അഫ്ഗാൻ മണ്ണ് ഇന്ത്യയിലേക്കുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കരുതെന്ന് ചർച്ചകളിൽ താലിബാനോട് ആവശ്യപ്പെട്ടതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാൻ വക്താവിന്റെ പരാമർശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :