സിറിയയിലെ രാസായുധ പ്രയോഗം: കാര്യങ്ങൾ ചുവന്ന വരയിലാണെ‌ന്ന് ട്രംപ്

സിറിയയിലെ രാസായുധ പ്രയോഗത്തിൽ രൂക്ഷമായ പ്രതികരണവുമായി ട്രംപ്

വാഷിങ്ടൺ| Aiswarya| Last Updated: വ്യാഴം, 6 ഏപ്രില്‍ 2017 (12:49 IST)
സിറിയയിലെ രാസായുധ പ്രയോഗത്തിൽ രൂക്ഷ വിമര്‍ശനമുന്നയിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. സിറിയയിലെ രാസായുധ പ്രയോഗം സാധരാണക്കാരായ ജനങ്ങെളയും കുട്ടികളെയും കൊന്നൊടുക്കിയെന്നും ഇത് എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിറിയയിൽ കാര്യങ്ങൾ ചുവന്ന വരയിലാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ സിറയയിലെ പ്രശ്നത്തിന്
പരിഹാരം നിർദ്ദേശിക്കാൻ ട്രംപ് ഭരണകൂടത്തിന് ഇനിയും സാധിച്ചിട്ടില്ല. സിറിയൻ പ്രശ്നത്തിൽ ശക്തമായ നിലപാട് എടുക്കുമെന്ന് സൂചനയാണ് അമേരിക്ക നൽകുന്നത്.

അതേസമയം സിറിയിലെ കാര്യങ്ങൾ ഇനിയും മോശമാകാൻ അനുവദിക്കില്ലെന്ന് ഡോണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ജോർദാൻ രാജാവിനെ സന്ദർശിച്ചതിന് ശേഷമാണ് ട്രംപ് തന്റെ പ്രതികരണം നടത്തിയത്.
സിറിയൻ വിഷയത്തിൽ വ്യക്തമായ നയമാറ്റത്തിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന സൂചനയാണ് ട്രംപ് നൽകുന്നുണ്ട്.

സിറിയൻ പ്രശ്നത്തിൽ യു.എൻ ഇടപെടൽ പരാജയപ്പെടുകയാണെങ്കിൽ അമേരിക്ക വിഷയത്തിൽ ഇടപെടുമെന്ന് അംബാസിഡർ നിക്കി ഹാലെ
പറഞ്ഞിരുന്നു. സിറിയിലെ രാസായുധ പ്രയോഗത്തിൽ റഷ്യയും പ്രസിഡൻറ് അസദുമാണ് പ്രതികൂട്ടിൽ ഇപ്പോള്‍ നിൽക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :