അമേരിക്കയില്‍ പൈപ്പ്‌ലൈന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ ഇരുമ്പ് ഒഴിവാക്കണം: സെനറ്റര്‍മാര്‍

പൈപ്പ്‌ലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ അമേരിക്കക്കാര്‍ക്ക് ലഭ്യമാകണം: സെനറ്റര്‍മാര്‍

വാഷിങ്ടണ്‍| AISWARYA| Last Updated: വെള്ളി, 31 മാര്‍ച്ച് 2017 (16:02 IST)
പൈപ്പ് ലൈന്‍ നിര്‍മാണത്തിന്
ഇന്ത്യയില്‍ നിന്നുള്ള ഇരുമ്പ് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റിനോട് സെനറ്റര്‍മാര്‍. ഇന്ത്യ അന്യായമായാണ് അമേരിക്കന്‍ വിപണിയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കീസ്റ്റോണ്‍ എക്‌സ് എല്‍ പൈപ്പ്‌ലൈനിന്റെ നിര്‍മാണത്തിനാണ് ഇന്ത്യ നിര്‍മിക്കുന്ന ഇരുമ്പ് ഇറക്കുമതി ചെയ്യരുതെന്ന്
ആവശ്യപ്പെട്ടത്.

പൈപ്പ്‌ലൈന്‍ നിര്‍മാണം നടത്തുന്ന കനേഡിയന്‍ കമ്പനിയെ ഇന്ത്യ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇരുമ്പ് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ച് സെനറ്റര്‍മാര്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് മെമ്മോറാന്‍ഡം നല്‍കിയി.

എന്നാല്‍ പുതിയ പൈപ്പ്‌ലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ അമേരിക്കക്കാര്‍ക്ക് ലഭ്യമാകണം കുടാതെ അമേരിക്കന്‍ നിര്‍മിത ഉല്‍പന്നങ്ങളും ഉപകരണങ്ങളും മാത്രമേ നിര്‍മാണത്തിന് അമേരിക്കന്‍ കമ്പനികള്‍ക്കുതന്നെ ചുമതല നല്‍കണമെന്നും സെനറ്റര്‍മാര്‍ പറഞ്ഞു.

800 കോടി ഡോളര്‍ ചിലവിട്ടാണ് കാനഡയില്‍ നിന്ന് ടെക്‌സാസിലേയ്ക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരുന്നതിന് പൈപ്പ്‌ലൈന്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പൈപ്പ്‌ലൈന്‍ പദ്ധതിയ്‌ക്കെതിരെ നിരവധി സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ട്രംപിന്റെ തീരുമാനം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :