മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമോ? ഇങ്ങനെയാണെങ്കില്‍ ഉണ്ടാകുമെന്ന് അമേരിക്കയോട് ചൈന

ബീജിംഗ്‌| VISHNU N L| Last Modified ശനി, 30 മെയ് 2015 (11:01 IST)
ദക്ഷിണ ചൈനാക്കടലില്‍ കൃത്രിമ ദ്വീപുകള്‍ നിര്‍മ്മിക്കുന്ന നടപടികള്‍ക്കെതിരെ മേഖലയിലൂടെ യുദ്ധവിമാനം പറത്തുന്ന അമേരിക്കന്‍ നടപടിക്കെതിരെ ചൈന രംഗത്ത്. മേഖലയില്‍ അമേരിക്കന്‍ ഇടപെടല്‍ മൂന്നാം ലോക മഹായുദ്ധത്തിന് വഴിമരുന്നിടുമെന്നാണ് ചൈനയുടെ ഭീഷണി. തര്‍ക്കം നിലനില്‍ക്കേ കഴിഞ്ഞയാഴ്‌ച അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദ്വീപിന്‌ മുകളിലൂടെ നിരീക്ഷണ പറക്കല്‍ നടത്തുന്ന സാഹചര്യത്തില്‍ ചൈനയുടെ പീപ്പീള്‍സ്‌ ലിബറേഷന്‍ ആര്‍മിയാണ്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.

യുദ്ധവിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കുമായി ചൈന അനധികൃതമായി ചൈനാ കടലില്‍ കൃത്രിമമായി ദ്വീപുകള്‍ നിര്‍മ്മിക്കുന്നത് തടയാന്‍ അമേരിക്ക പറയുന്നത് ആ മേഖല വാണിജ്യപരമായ ഏറെ പ്രാധാന്യമുള്ളതാണ് എന്നതാണ്. ദക്ഷിണ ചൈനാക്കടലിലെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അന്താരാഷ്‌ട്ര കൂട്ടായ്‌മയുടെ അനുമതിയോടെ അമേരിക്ക നിര്‍ബ്ബന്ധിതമാണെന്ന്‌ അവര്‍ പറഞ്ഞു. ര്‍മ്മാണം നടത്തുന്നത്‌ ചൈനയുടെ സമുദ്രാതിര്‍ത്തിയില്‍ അല്ലെന്നാണ്‌ അമേരിക്കന്‍ വാദം.

എന്നാല്‍ എന്നാല്‍ തങ്ങളുടെ സമുദ്രാധികാരം സംരക്ഷിക്കാന്‍ വേണ്ടി വന്നാല്‍ വായുവും കടലും അതിര്‍ത്തിക്ക്‌ പുറത്ത്‌ ഉപയോഗിക്കാന്‍ തയ്യാറാകുമെന്നാണ്‌ ചൈന പറയുന്നത്‌. ചൈന യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അമേരിക്ക അടിവരയിട്ടാല്‍ അത്‌ മൂന്നാം ലോകയുദ്ധം ക്ഷണിച്ചുവരുത്തലായിരിക്കും എന്നും ചൈന മുന്നറിയിപ്പ് നല്‍കി. ദക്ഷിണ ചൈനാക്കടലിലെ വിവിധ ദ്വീപുകള്‍ക്ക്‌ ഫിലിപ്പീന്‍സ്‌, മലേഷ്യ, തായ്‌വാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെല്ലാം അവകാശം പറയുന്നുണ്ട്‌. വിഷയത്തില്‍ യുദ്ധമുണ്ടായാല്‍ അത് മേഖലയെ ആകമാനം ബാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :