മോഹന്‍ലാലും പൃഥ്വിയും ഒന്നിക്കും - രണ്ടാം ലോകമഹായുദ്ധം !

മോഹന്‍ലാല്‍, പൃഥ്വിരാജ്, മേജര്‍ രവി, മമ്മൂട്ടി, പ്രതാപ് പോത്തന്‍
Last Modified വെള്ളി, 29 മെയ് 2015 (14:16 IST)
രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ മോഹന്‍ലാലും പൃഥ്വിരാജും നായകന്‍‌മാരാകുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആഫ്റ്റര്‍ എഫക്ടാണ് കഥയുടെ എലമെന്‍റ്. ഒരു മിലിട്ടറി ഓപ്പറേഷനാണ് ചിത്രത്തെ ആവേശഭരിതമാകുന്നതെന്നാണ് സൂചന.

വലിയ പ്രത്യേകത, ഈ സിനിമയുടെ പേര് ‘കീര്‍ത്തിചക്ര 2’ എന്നാണ് എന്നതാണ്. അതേ, മെഗാഹിറ്റ് സിനിമയായ കീര്‍ത്തിചക്രയുടെ രണ്ടാം ഭാഗത്തിലാണ് മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്നത്. മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ എത്തുന്നു. ഹവീല്‍‌ദാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ഹവീല്‍‌ദാര്‍ ഹരീന്ദ്രനെ ഓര്‍മ്മയില്ലേ? പിക്കറ്റ് 43യിലെ നായക കഥാപാത്രം തന്നെ.

ചിത്രത്തിന്‍റെ കഥ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമ വിദേശരാജ്യങ്ങളിലും ചിത്രീകരിക്കുന്നുണ്ട്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ സൂപ്പര്‍ അഭിനേതാക്കളുടെ സംഗമം കൂടിയായിരിക്കും കീര്‍ത്തിചക്ര 2.

2016 ക്രിസ്മസ് റിലീസായി കീര്‍ത്തിചക്ര 2 എത്തിക്കാനാണ് മോഹന്‍ലാലും മേജര്‍ രവിയും പദ്ധതിയിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :