ഇന്ത്യയിലെ മാനദണ്ഡം പാലിക്കും; തെറ്റു പറ്റിയതില്‍ ക്ഷമിക്കണം: ഫോക്‍സ്‌വാഗണ്‍

 ഫോക്‍സ്‌വാഗണ്‍ കാര്‍ , ജര്‍ഗെന്‍ സ്റ്റാക്മാന്‍ , പുകമറ വിവാദം , കാര്‍ നിര്‍മാതാക്കള്‍
ബെര്‍ലിന്‍| jibin| Last Modified വെള്ളി, 5 ഫെബ്രുവരി 2016 (10:01 IST)
പുകമറ വിവാദത്തില്‍ ആടിയുലഞ്ഞ പ്രമുഖ ജര്‍മ്മന്‍ കാര്‍നിര്‍മാതാക്കളായ ഫോക്‍സ്‌വാഗണ്‍ ഇന്ത്യയോട് മാപ്പ് പറഞ്ഞു. തങ്ങളുടെ കാറുകള്‍ തെറ്റ് വരുത്തിയതില്‍ ഖേദിക്കുന്നു. സംഭവിച്ച തെറ്റുകള്‍ തിരുത്തി ശക്തമായി മുന്നോട്ടുവരും. തങ്ങളുടെ കാറുകള്‍ ഇന്ത്യയിലെ മാനദണ്ഡം പാലിക്കുന്നവയാണ്. മൂന്നു ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചത് സ്വമേധയാ സ്വീകരിച്ച നടപടിയാണെന്നും ഫോക്‍സ്‌വാഗണ്‍ ബോര്‍ഡ് അംഗം ജര്‍ഗെന്‍ സ്റ്റാക്മാന്‍ വ്യക്തമാക്കി.

അധികൃതരുടെ നിരീക്ഷണത്തില്‍ പ്രശ്നം സൂക്ഷ്മമായി പരിശോധിച്ചു. പുക പുറന്തള്ളുന്നതില്‍ ഇന്ത്യയിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന നിഗമനത്തിലെത്തിയിട്ടുണ്ട്. ഫോക്‍സ്‌വാഗണ്‍ ബ്രാന്‍ഡിലുള്ള വിശ്വാസം തിരിച്ചുപിടിക്കാനായി കമ്പനി അതിവേഗത്തിലുള്ള പദ്ധതികള്‍ സ്വീകരിച്ച് എത്രയും വേഗം തിരുച്ചുവരുമെന്നും
ജര്‍ഗെന്‍ സ്റ്റാക്മാന്‍ പറഞ്ഞു.

പുകമറവിവാദത്തില്‍ പെട്ടതോടെ കമ്പനി ഗുരുതരമായ പ്രതിസന്ധിയിലൂടെയായിരുന്നു കടന്നു പോയത്. കമ്പനിയുടെ 76 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വലിയൊരു തിരിച്ചടി നേരിടേണ്ടിവന്നത്. കമ്പനിയുടെ വിപണമൂല്യത്തില്‍ 30 ശതമാനത്തിലേറെയാണ് ഇടിവ് ഉണ്ടായത്. ഇതിന് പിന്നാലെ ഫോക്‍സ്‌വാഗണ്‍ ഓഹരി വില കുപ്പുകുത്തുകയും ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :