പുകമറ വിവാദം; പോളോ ഇന്ത്യയിൽ വിൽക്കേണ്ടെന്ന് ഫോക്സ്‌വാഗൻ

 ഫോക്‍സ് വാഗന്‍ , പോളോ കാര്‍ , കാര്‍ വില്‍പ്പന
ബെര്‍ലിന്‍| jibin| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (10:17 IST)
മലിനീകരണത്തോത് കുറച്ചു കാണിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ച് വിവാദത്തില്‍ അകപ്പെട്ട വാഹനങ്ങളെല്ലാം ജനുവരിയില്‍ തിരികെ വിളിച്ചുതുടങ്ങുമെന്ന് ഫോക്‍സ് വാഗന്റെ പുതിയ സിഇഒ മത്തിയാസ് മുള്ളര്‍ വ്യക്തമാക്കിയതിന് പിന്നാലെ പോളോയുടെ വിൽപന അടിയന്തരമായി നിർത്തി ഫോക്‍സ് വാഗന്‍ ഡീലർമാർക്ക് നിർദേശം നൽകി. ഡീലർമാർക്ക് അയച്ച കത്തിലാണ് ഉപഭോക്താവിന് പോളോ കൈമാറരുതെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

മലിനീകരണത്തോത് കുറച്ചു കാണിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ച സംഭവമല്ല പോളോ വിൽപന നിർത്താൻ കാരണമെന്നല്ല കമ്പനി പറയുന്നത്. അതേസമയം, മലിനീകരണത്തോത് കുറച്ചു കാണിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചത് പിടിയിലായതോടെ ഫോക്‍സ് വാഗണ്‍ കാറുകളുടെ വില്‍പ്പനയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മികച്ച രീതിയില്‍ വില്‍പ്പന നടന്നിരുന്ന പോളോ, ജെറ്റ, വെന്റോ തുടങ്ങിയ മോഡലുകളുടെ വില്പനയില്‍ 21 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. പുതിയ കാറുകളുടെ ബുക്കിംഗിലും കുറവാണ് കാണിക്കുന്നത്. ഏഴുമാസത്തെ കുതിപ്പിനുശേഷം ഇതാദ്യമായാണ് ഫോക്സ് വാഗണ്‍ കാറുകളുടെ വില്പന കുറയുന്നത്.

കമ്പനിയുടെ 78 വർഷ ചരിത്രത്തിലെ ഏറ്റവും ഗുരുതര പ്രതിസന്ധിയെയാണു ഫോക്സ്​വാഗൻ അഭിമുഖീകരിക്കുന്നത്. നടപടിദൂഷ്യം പുറത്തായ പിന്നാലെ ഫോക്സ്​വാഗൻ ഓഹരി വില കൂപ്പുകുത്തി; കമ്പനിയുടെ വിപണി മൂല്യത്തിൽ 30 ശതമാനത്തിലേറെയാണു നഷ്ടം. നിലവിലെ സാഹചര്യം ജർമൻ സമ്പദ്​വ്യസ്ഥയ്ക്കു തന്നെ ഭീഷണി ഉയർത്തിയിട്ടുണ്ടെന്നാണു വിലയിരുത്തൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :