ടോക്കിയോ|
Last Modified ശനി, 27 സെപ്റ്റംബര്‍ 2014 (13:10 IST)
ജപ്പാനില്‍ അഗ്നിപര്‍വ്വം പൊട്ടിത്തെറിച്ച് എട്ടു പേര്‍ക്ക് പരുക്ക്. നഗാനോ, ജിഫു പ്രിഫക്ചറുകളെ പിണഞ്ഞുകിടക്കുന്ന മൗണ്ട് ഒണ്ടേക് അഗ്നിപര്‍വ്വതമാണ് പ്രദേശിക സമയം ശനിയാഴ്ച 11.53 ഓടെ പൊട്ടിത്തെറിച്ചത്. പുകപടലങ്ങളും ചാരവും ആകാശത്ത് ഉയര്‍ന്നുപൊങ്ങുകയായിരുന്നു.
തുടര്‍ന്ന് ഇതുവഴിയുള്ള വിമാനസര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. 3,067 മീറ്റര്‍ ഉയരമുള്ള മൗണ്ട് ഒണ്ടേക് അഗ്നിപര്‍വ്വതം മൂന്നു കിലോമീറ്ററോളമാണ് പരന്നുകിടക്കുന്നത്. വീണ്ടും പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരോട് മാറിതാമസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.