സാന്റിയാഗോ|
VISHNU N L|
Last Updated:
തിങ്കള്‍, 10 ഫെബ്രുവരി 2020 (14:41 IST)
നീണ്ട 42 വര്‍ഷങ്ങള്‍ക്കു ശേഷം കാല്‍ബൊക്കോ അഗ്നിപര്‍വ്വതം തീയും പുകയും തുപ്പിത്തുടങ്ങിയതോടെ ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയുടെ ആകാശവും മനസും ഒരേപോലെ കറുത്തു. നൂറിലധികം അഗ്നിപര്‍വ്വതങ്ങളുള്ള ചിലിയിലെ അപകടം കൂടിയ മൂന്ന് അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് കാല്‍ബൊക്കോ. ഇത് പൊട്ടിത്തെറിച്ചതോടെ ചിലിയുടെ ഈമേഖലയില്‍ ആകാശം പുകയും ചാരവും കൊണ്ട് നിരഞ്ഞിരിക്കുകയാണ്.
ഉപയോഗശൂന്യമായി. ചിലിക്കു പുറമെ, അയല്‍രാജ്യമായ അര്‍ജന്റീനയിലും ആകാശം പുകകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതിനാല്‍ ഇതുവഴിയുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ബുധനാഴ്ചയാണ് കാല്‍ബുകോ വീണ്ടും സജീവമായത്. ഇന്നലെ രണ്ടാമതും പൊട്ടിത്തെറിച്ചതോടെ രാജ്യം ആശങ്കയുടെ മുള്‍മുനയിലായി. ആളപായമില്ലെന്ന് ചിലി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ അപകടസാധ്യത മുന്നില്‍കണ്ട് അഗ്നിപര്‍വ്വതത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍നിന്നും ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 5,000 ഓളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ജലവും പാറക്കഷ്ണങ്ങളും ചേര്‍ന്ന വസ്തു തെറിച്ചുവീഴാനുള്ള സാധ്യത കണക്കിലെടുത്താണ് പരിസര പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചത്. അതിനിടെ മലകയറ്റത്തിനത്തെിയ 21 കാരനെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അപകട സാധ്യത് കണക്കിലെടുത്ത്
തലസ്ഥാനമായ സാന്റിയാഗോവില്‍നിന്ന് 1,000 കിലോമീറ്റര്‍ അകലെ ലാന്ക്വിഹോ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ മേഖലയിലെ ജലവിതരണ ശൃ^മ്ഖലയേയും അഗ്നിപര്‍വ്വത സ്ഫോടനം ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ ജലം ഉപയോഗശൂന്യമായിട്ടുണ്ടോ എന്നറിയാന്‍ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ടെന്ന് ചിലി ആഭ്യന്തര മന്ത്രി റോഡ്രിഗോ പെനൈലിയോ പറഞ്ഞു. 90 ഓളം അഗ്നിപര്‍വതങ്ങളുള്ള ചിലിയിലെ ഏറ്റവും അപകടകരമായ മൂന്നെണ്ണത്തില്‍ ഒന്നാണ് കാല്‍ബുകോ. ഇന്തോനേഷ്യക്കു ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ അഗ്നിപര്‍വതങ്ങളുള്ള രാജ്യമാണ് ചിലി. ഇന്തോനേഷ്യയില്‍ 500 ഓളം അഗ്നിപര്‍വതങ്ങളുണ്ട്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.