വളാഡ്മിര്‍ പുടിന്റെ മകളെ നാടുകടത്താന്‍ നീക്കം

  വളാഡ്മിര്‍ പുടിന്‍ , റഷ്യന്‍ പ്രസിഡന്റ് , മരിയ പുടിന്‍ , നെതര്‍ലന്‍ഡ്
ഹേഗ്| jibin| Last Modified വെള്ളി, 25 ജൂലൈ 2014 (12:37 IST)
റഷ്യന്‍ പ്രസിഡന്റ് വളാഡ്മിര്‍ പുടിന്റെ മകളായ മരിയ പുടിനെ തങ്ങളുടെ രാജ്യത്തുനിന്നും നാടു കടത്തണമെന്ന് നെതര്‍ലന്റ്‌സിലെ പ്രതിഷേധക്കാര്‍.

298പേര്‍ വിമാന ദുരന്തത്തില്‍ മരിക്കാന്‍ കാരണക്കാരനായത് പുടിനാണെന്നും അത്തരം ഒരാളുടെ മകളെ തങ്ങളുടെ രാജ്യത്ത് താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പുടിന്റെ മകളെ നാടുകടത്തണമെന്ന് കാണിച്ച് പ്രതിഷേധക്കാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.

വളാഡ്മിര്‍ പുടിന്റെ മകളായ മരിയ പുടിനും ഡച്ച് സ്വദേശിയും കാമുകനുമായ ജോറിറ്റ് ഫാസനും വര്‍ഷങ്ങളായി മരിയ ഹോളണ്ടിലാണ് താമസിക്കുന്നത്. പുടിന്റെ മകള്‍ മരിയ പുടിന്റെ ചിത്രവും വിലാസവും ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പ്രചരിക്കുകയാണ്. ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന മരിയ വീടിന് വെളിയിലിറങ്ങുന്നില്ല.

പുറത്ത് പ്രതിഷേധക്കാര്‍ വീടിനുമുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തയ്യാറെടുക്കുകയാണ്. ഇതിനായി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥനയും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു റഷ്യന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവാണ് ജോറിറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :