സ്വവർഗ്ഗാനുരാഗികളോട് ക്രിസ്ത്യാനികളും സഭയും ക്ഷമ ചോദിക്കണമെന്ന് മാർപ്പാപ്പ

സ്വവർഗ്ഗാനുരാഗികളോട് ഇക്കാലമത്രയും ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾക്ക് ക്രിസ്ത്യാനികളും റോമൻ കത്തോലിക് സഭയും ക്ഷമ ചോദിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ഒരാൾ ദൈവവിശ്വാസിയാണെന്നും അയാളുടെ നന്മ വിലയിരുത്തുവാനും നമ്മൾ ആരാണെന്നും മാർപ്പാപ്പ ചോദിച്ചു.

വത്തിക്കാൻ സിറ്റി| aparna shaji| Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (14:10 IST)
സ്വവർഗ്ഗാനുരാഗികളോട് ഇക്കാലമത്രയും ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾക്ക് ക്രിസ്ത്യാനികളും റോമൻ കത്തോലിക് സഭയും ക്ഷമ ചോദിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ഒരാൾ ദൈവവിശ്വാസിയാണെന്നും അയാളുടെ നന്മ വിലയിരുത്തുവാനും നമ്മൾ ആരാണെന്നും ചോദിച്ചു.

സ്വവർഗ്ഗാനുരാഗികളോട് സഭ ക്ഷമ ചോദിക്കണമെന്ന ജർമ്മൻ റോമൻ കത്തലിക്ക് കർദിനാളിന്റെ പ്രസ്താവനയോട് യോജിക്കുന്നുവോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. റോമിൽ നിന്നും അർമേനിയയിലേക്കുള്ള വിമാനയാത്രക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്വവർഗ്ഗാനുരാഗം പാപപമല്ലെന്ന് സഭ പറയുന്നില്ല പക്ഷേ അത് പാവനമാണ് എന്നാണ് മാർപ്പാപ്പ പറയുന്നത്. സ്വവർഗ്ഗാനുരാഗികളോട് മാത്രമല്ല ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളോടും ജോലി സ്ഥലങ്ങളിൽ ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളോടും സഭ ക്ഷമ ചോദിക്കണമെന്ന് മാർപ്പാപ്പ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :