അടിയന്തിരമായി നിലത്തിറക്കിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു

എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന് താഴെയിറങ്ങിയ ഉടന്‍ തീപിടിച്ചു

singapore airline flight, fire, emergency launging സിംഗപൂര്‍ എയര്‍ ലൈന്‍സ്, ഫയര്‍, എമര്‍ജന്‍സി ലാന്റിംഗ്
സിംഗപൂര്‍| PRIYANKA| Last Updated: തിങ്കള്‍, 27 ജൂണ്‍ 2016 (11:14 IST)
എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന് താഴെയിറങ്ങിയ ഉടന്‍ തീപിടിച്ചു. രാവിലെ 6.05ഓടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 222 യാത്രക്കാരും 19 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനം യാത്ര ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ എന്‍ജിന്‍ ഓയില്‍ വാണിംഗ് എന്ന മുന്നറിയിപ്പ് സന്ദേശം ലഭിച്ചതിനാലാണ് വിമാനം നിലത്തിറക്കാന്‍ പൈലറ്റ് തീരുമാനിച്ചത്. ചങ്കി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. എന്നാല്‍ പറന്നിറങ്ങിയ ഉടന്‍ വിമാനത്തിന്റെ വലത് എന്‍ജിനില്‍ തീപടരുന്നത് കണ്ടെത്തി. വിമാന ഇന്ധനം ചിറകിനു സമീപത്തേക്കും തറയിലും പടര്‍ന്നതാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പുലര്‍ച്ചെ 2.05നാണ് വിമാനം സിംഗപ്പൂരില്‍ നിന്ന് യാത്ര ആരംഭിച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തിന്‍ നാട്ടിലെത്തിക്കുമെന്ന് വിമാനാധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :