യുഎസില്‍ കളിസ്ഥലത്ത് വെടിവെപ്പ്: 16 പേര്‍ക്ക് പരുക്ക്

ന്യൂയോര്‍ക്ക്| JOYS JOY| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2015 (10:53 IST)
യു എസില്‍, ന്യൂ ഓര്‍ലന്‍ഡില്‍ കളിസ്ഥലത്ത് വെടിവെപ്പ്. വെടിവെപ്പില്‍ 16 പേര്‍ക്ക് പരുക്കേറ്റു. സംഗീത ആല്‍ബത്തിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് ആയിരുന്നു വെടിവെപ്പ്. വെടിവെപ്പ് നടക്കുന്ന സമയത്ത് 500ലധികം ആളുകള്‍ ഇവിടെയുണ്ടായിരുന്നു.

സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നും രണ്ട് സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.

വെടിവെപ്പില്‍ പരുക്കേറ്റവരെ ന്യൂഓര്‍ലന്‍സിലെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശികസയമം വൈകുന്നേരം ഏഴുമണിക്കായിരുന്നു സംഭവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :