പനിക്ക് പിന്നാലെ കടുത്ത ന്യുമോണിയ ബാധയും; ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരം

  unnao girl , police , pneumonia , girl , kuldeep singh sengar , ഉന്നാവ് പെണ്‍കുട്ടി , ഉന്നാവ് , ന്യുമോണിയ
ന്യൂഡല്‍ഹി| Last Updated: ശനി, 3 ഓഗസ്റ്റ് 2019 (19:29 IST)
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരം. പനി ബാധിച്ചതോടെ നടത്തിയ പരിശോധനയില്‍ ബാധയുള്ളതായി കണ്ടെത്തി.

പനിക്ക് പിന്നാലെ ന്യുമോണിയ കൂടി ബാധിച്ചത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കി. മരുന്നുകളോട് പ്രതികരിക്കാത്തതാണ് തിരിച്ചടിയാകുന്നത്. രക്തസമ്മര്‍ദ്ദത്തിലും വ്യതിയാനം സംഭവിക്കുന്നുണ്ട്.

പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും കാര്യങ്ങള്‍ അനുകൂലമാകുമെന്നും ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചതിന് പിന്നാലെയാണ് ന്യുമോണിയ ബാധ കണ്ടെത്തിയത്.

അതേസമയം, ഉന്നാവ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കേസില്‍ ജയിലില്‍ കഴിയുന്ന കുൽദീപ് സെംഗർ എം എൽ എ യെ സിബിഐ സംഘം ഇന്ന് ചോദ്യം ചെയ്തു. പെൺകുട്ടിയും കുടുംബവും
സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :