'സിറിയന്‍ സര്‍ക്കാര്‍ രാജ്യത്ത് ക്ളോറിന്‍ വാതകം തളിച്ചു '

 യുഎന്‍ റിപ്പോര്‍ട്ട് , സിറിയ , വാഷിങ്ടണ്‍ , ബാരല്‍ ബോംബുകള്‍
വാഷിങ്ടണ്‍| jibin| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (11:19 IST)
നാലുവര്‍ഷമായി കടുത്ത പോരാട്ടം നടത്തുന്ന വിമതര്‍ക്കെതിരെ സിറിയന്‍ സര്‍ക്കാര്‍ ക്ളോറിന്‍ വാതകം പ്രയോഗിച്ചെന്ന് യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രിലില്‍ വടക്കന്‍ സിറിയയിലെ ഗ്രാമങ്ങളായ കഫര്‍ സെയ്ത, അല്‍തമാന, തല്‍ മിന്നിസ് എന്നിവിടങ്ങളിലാണ് 10 ദിവസത്തെ ഇടവേളക്കിടെ എട്ടുതവണ ക്ളോറിന്‍ വാതകം തളിച്ചെന്ന് അന്വേഷണ സംഘം കണ്ടത്തെി.

സിറിയന്‍ ഗ്രാമങ്ങളില്‍ ഹെലികോപ്ടറുകള്‍ ഉപയോഗിച്ചാണ് ക്ളോറിന്‍ വാതകം നിറച്ച ബാരല്‍ ബോംബുകള്‍ വര്‍ഷിച്ചത്. ഇതിനെ തുടര്‍ന്ന് ശ്വാസ തടസ്സവും ഛര്‍ദിയും കണ്ണിനും ചര്‍മത്തിനുമുള്ള അസ്വസ്ഥതകളുമാണ് അനുഭവപ്പെട്ടത്. നിരവധി പേര്‍ ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയും. പലര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. കൂട്ട പാലയനത്തിനും ലക്ഷങ്ങളുടെ മരണത്തിനും കാരണമായ വിമതരുടെ ആക്രമത്തില്‍ പൊറുതി മുട്ടിയാണ് സിറിയന്‍ സര്‍ക്കാര്‍ ആക്രമണം നടത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റ് എന്ന വിമത സംഘടന സിറിയയില്‍ ഭീതിയും ഭീകരതയും കെട്ടഴിച്ചുവിടുകയാണെന്നും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ പത്ത് വയസ്സ് തികഞ്ഞ എല്ലാ ആണ്‍കുട്ടികളെയും നിര്‍ബന്ധിതമായി വിമതപക്ഷത്ത് ചേര്‍ക്കുന്നതും പതിവായിരിക്കുകയാണെന്നും യുഎന്‍ പറയുന്നു. വസ്ത്ര ധാരണ ചട്ടങ്ങള്‍ പാലിക്കാത്തതിന് സ്ത്രീകള്‍ക്ക് ശിക്ഷ നടപ്പാക്കുന്നതും വിമത നടപടികളില്‍ ചിലതാണെന്ന് കമീഷന്‍ ചെയര്‍മാന്‍ പോളോ പിഞ്ഞേറോ പറഞ്ഞു. കുട്ടികളുള്‍പ്പെടെ സിവിലിയന്മാരുടെ സാന്നിധ്യത്തില്‍ കൂട്ടവധശിക്ഷ ഇപ്പോളും സിറിയയില്‍ നടപ്പാക്കുന്നത് തുടരുകയാണെന്നും പഠനം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :