ഹിസ്ബുള്ള-സുന്നി വിമത പോരാട്ടത്തില്‍ 23 മരണം

 സിറിയ-ലെബനന്‍ പോരാട്ടം , ബെയ്‌റൂട്ട് , ലെബനീസ്
ബെയ്‌റൂട്ട്| jibin| Last Modified ചൊവ്വ, 15 ജൂലൈ 2014 (11:34 IST)
സുന്നി വിമതരുമായി സിറിയ-ലെബനന്‍ അതിര്‍ത്തിയില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്ളയുടെ ലെബനീസ് സംഘത്തിലെ ഏഴ് പോരാളികള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ 16 വിമതരും കൊല്ലപ്പെട്ടു.

സിറിയയിലെ റാസല്‍ മാരയ്ക്കും വടക്ക് കിഴക്കന്‍ ലെബനനിലെ ആര്‍സലിനുമിടയിലെ മലമ്പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 31 ഹിസ്ബുള്ള പോരാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

സിറിയന്‍ യുദ്ധത്തിലെ അല്‍ ഖ്വയ്ദയുടെ ഔദ്യോഗിക പങ്കാളിയായ നുസ്‌റ ഫ്രണ്ടിന്റേതടക്കം 14 വിമത പോരാളികളെ ഹിസ്ബുള്ള പിടിച്ചതായും ഒബ്‌സര്‍വേറ്ററി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :