യുദ്ധം മൂലമുള്ള സമ്മര്‍ദ്ദം; കഞ്ചാവിന്റെ മെഡിക്കല്‍ ഉപയോഗം നിയമവിധേയമാക്കി യുക്രൈന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 24 ഡിസം‌ബര്‍ 2023 (10:43 IST)
യുദ്ധം മൂലമുള്ള സമ്മര്‍ദ്ദം ചികിത്സിക്കാന്‍ കഞ്ചാവിന്റെ മെഡിക്കല്‍ ഉപയോഗം നിയമവിധേയമാക്കുന്ന പുതിയ നിയമം യുക്രൈന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. കാന്‍സര്‍ ചികിത്സയ്ക്കും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിനുമാണ് കഞ്ചാവിന്റെ ഉപയോഗം അനുവദനീയമാക്കിയത്. പാര്‍ലമെന്റില്‍ വ്യാഴാഴ്ചയാണ് ബില്ല് പാസാക്കിയത്.

നിയമത്തിന് പാര്‍ലമെന്റില്‍ 284 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 16പേര്‍ എതിര്‍ത്തു. 40 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പുതിയ നിയമം ആറുമാസത്തിന് ശേഷമായിരിക്കും നിലവില്‍ വരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :