സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 2 സെപ്‌റ്റംബര്‍ 2023 (12:51 IST)
ക്രിമിയ പാലത്തിനെ ലക്ഷ്യമാക്കിയെത്തിയ മൂന്ന് യുക്രൈന്‍ ഡ്രോണുകളെ തകര്‍ത്തതായി
റഷ്യ അവകാശപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മോസ്‌കോ ഇക്കാര്യം പുറത്തുവിടുകയായിരുന്നു. മോസ്‌കോയില്‍ പുലര്‍ച്ചെ 2.20നാണ് സംഭവം നടക്കുന്നത്. കൂടാതെ വെള്ളിയാഴ്ചയും ഒരു ഡ്രോണിനെ തകര്‍ത്തിരുന്നതായും പറയുന്നു.
2014ലാണ് റഷ്യ യുക്രൈനില്‍ നിന്ന് ക്രിമിയയെ പിടിച്ചെടുത്തത്. 18കിലോമീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് പാലമാണ് ക്രിമിയ പാലം. പാരലലായുള്ള രണ്ടുപാലമാണിത്. ഒന്നിലൂടെ ട്രെയിനും മറ്റേതില്‍ വാഹനങ്ങളുമാണ് ഓടുന്നത്.