തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിന് നേതൃത്വം നല്കിയത് മുന്‍ വ്യോമസേന കമാന്‍ഡര്‍

തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിന് നേതൃത്വം നല്കിയത് മുന്‍ വ്യോമസേന കമാന്‍ഡര്‍

അങ്കാറ| JOYS JOY| Last Modified ചൊവ്വ, 19 ജൂലൈ 2016 (09:02 IST)
തുര്‍ക്കിയില്‍ പട്ടാള അട്ടിമറിശ്രമത്തിന് നേതൃത്വം നല്കിയവരില്‍ പ്രമുഖന്‍ മുന്‍ വ്യോമസേന കമാന്‍ഡര്‍. മുന്‍ വ്യോമസേന കമാന്‍ഡര്‍ ആയ ജനറല്‍ അകിന്‍ ഉസ്തുര്‍ക്ക് പദവിയിലിരിക്കെ വിരമിച്ച ആളാണ്.
ഇദ്ദേഹമടക്കമുള്ള ആറ് മുന്‍ സൈനിക കമാന്‍ഡര്‍മാര്‍ ശനിയാഴ്ച തന്നെ അറസ്റ്റിലായിരുന്നു.

നിലവില്‍ തുര്‍ക്കിയുടെ സുപ്രീം മിലിറ്ററി കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുകയാണ് 64കാരനായ ഉസ്തുര്‍ക്.
ഇസ്രായേല്‍ നഗരമായ തെല്‍ അവീവിലെ തുര്‍ക്കി എംബസിയില്‍ 1998 മുതല്‍ 2000 വരെ പ്രവര്‍ത്തിച്ചിട്ടുള്ള ഉസ്തുര്‍ക് രാജ്യത്തിന്റെ സൈന്യത്തിന്റെ വിവിധ ഘടകങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :