വാഷിങ്ടൺ|
aparna shaji|
Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (08:16 IST)
2004 ൽ ഇറാഖിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട യുവ
സൈനികൻ ഹുമയൂൺ ഖാനിന്റെ27) അമ്മയെ പരസ്യമായി വിമർശിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി
ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം വിവാദമാകുന്നു. സൈനികന്റെ പരസ്യവിമർശനത്തിൽ അസ്വസ്ഥനായാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്.
മുസ്ലിംകൾക്ക് അമേരിക്കയിൽ വിലക്ക് ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ, ‘താങ്കൾ അമേരിക്കയ്ക്കുവേണ്ടി ഒരു ത്യാഗവും ചെയ്തിട്ടില്ല’ എന്നായിരുന്നു സൈനികന്റെ പിതാവ് ഖിസർ ഖാൻ വികാരഭരിതനായി പ്രഖ്യാപിച്ചത്. ഇതിനിടെ നിശബ്ദമായി അരികിൽ ഇരുന്ന അദ്ദേഹത്തിന്റെ ഭാര്യയ്ക്കെതിരെയായിരുന്നു ട്രംപിന്റെ പരിഹാസം. ഹിലറിയുടെ പ്രസംഗമെഴുത്തുകാരനാണോ?’ അദ്ദേഹത്തിന് പ്രസംഗം എഴുതി നൽകിയതെന്നും ട്രംപ് ചോദിച്ചിരുന്നു. പരാമർശം പാർട്ടിയിൽ എതിർപ്പുകൾ ഉണ്ടാക്കി. നിലപാട് മയപ്പെടുത്തിയ ട്രംപ്, താൻ ഹുമയൂൺ ഖാനെ
‘വീരൻ’ എന്നാണു വിശേഷിപ്പിച്ചതെന്നു ട്വീറ്റ് ചെയ്തു.