അമേരിക്കയില്‍ ബലൂണ്‍ വിമാനത്തിന് തീപിടിച്ച് 16 പേര്‍ വെന്തു മരിച്ചു

അമേരിക്കയിലെ ടെക്‌സസില്‍ ബലൂണ്‍ വിമാനത്തിന് തീ പിടിച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 16 പേരും മരിച്ചതായി സ്ഥിരീകരിച്ചു.

newyork, air balloon, fire, accident, death ന്യൂയോര്‍ക്ക്, ബലൂണ്‍ വിമാനം, തീ, അപകടം, മരണം
ന്യൂയോര്‍ക്ക്| സജിത്ത്| Last Modified ഞായര്‍, 31 ജൂലൈ 2016 (11:39 IST)
അമേരിക്കയിലെ ടെക്‌സസില്‍ ബലൂണ്‍ വിമാനത്തിന് തീ പിടിച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 16 പേരും മരിച്ചതായി സ്ഥിരീകരിച്ചു. പ്രൊപൈന്‍ വാതകം നിറച്ച ബലൂണ്‍ വിമാനത്തിലാണ് യാത്രക്കാര്‍ യാത്ര ചെയ്തത്.

ബലൂണ്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന രീതി അമേരിക്കയില്‍ സാധാരണമാണ്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും വെന്തു മരിച്ചതായി കാല്‍ഡ്വെല്‍ പൊലീസ് അധികൃതര്‍ അറിയിച്ചു. 1993 ന് കൊളറോഡയില്‍ ഉണ്ടായ അപകടത്തിന് ശേഷമാണ് ഇത്രയും വലിയ ഒരു അപകടം നടന്നത്.

സാധാരണ വിമാനങ്ങള്‍ക്കുള്ള പരിശോധനക്ക് ശേഷം മാത്രമേ അമേരിക്കയില്‍ ബലൂണ്‍ വ്യോമയാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി നല്‍കാറുള്ളു. അതിനാല്‍ തന്നെ ബലൂണ്‍ വ്യോമയാനങ്ങളുടെ അപകടം താരതമ്യേന അമേരിക്കയില്‍ കുറവാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :