ഇത് വെറും ട്രയിനല്ല, പറക്കും ട്രയിന്‍, വേഗത മണിക്കൂറില്‍ 603 കിലോമീറ്റര്‍...!

ടോക്കിയോ| VISHNU N L| Last Updated: ചൊവ്വ, 21 ഏപ്രില്‍ 2015 (17:56 IST)
നിലവില്‍ ഏറ്റവും വേഗത്തില്‍ ട്രയിന്‍ ഓടിക്കുന്ന രാജ്യമാണ് ജപ്പാന്‍, അവരുടെ റെക്കോഡ് മറ്റാരും തകര്‍ക്കാത്തതിന്റെ വിഷമത്തില്‍ ജപ്പാന്‍കാര്‍ തന്നെ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചു. മാഗ്നറ്റിക് ലെവിറ്റേഷന്‍ ട്രെയിന്‍ കൈവരിച്ച വേഗതയാണ് ഇന്ന് ലോകറെക്കോഡായിരിക്കുന്നത്. മണിക്കൂറില്‍ 603 കിലോമീറ്റര്‍ വേഗം...! ഇതേ ട്രയിന്‍ തന്നെ കഴിഞ്ഞ ആഴ്ച മണിക്കൂറില്‍ 590 കിലോമീറ്റര്‍ വേഗത്തിലോടി റെക്കോഡിട്ടിരുന്നു. ഈ പരിധിയാണ്
ജപ്പാന്‍ ഇന്നലെ തിരുത്തിഎഴുതിയത്.

സെന്‍ട്രല്‍ ജപ്പാന്‍ റെയില്‍വെ ആണ് മാഗ്നറ്റിക് ലെവിറ്റേഷന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തുന്നത്. 2027 ഓടെ ടോക്യോയ്ക്കും നഗോയയ്ക്കുമിടയില്‍ ഇത്തരം ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയാണ് ലക്ഷ്യം. ഫ്യുജി പര്‍വതത്തിനരികില്‍ 280 കിലോമീറ്റര്‍ ദൂരം 40 മിനിറ്റുകൊണ്ട് പിന്നിട്ടാണ് ഇപ്പോള്‍ മഗ്‌ലെവ് ട്രെയിന്‍
റെക്കോഡിട്ടത്.
എന്നാല്‍, ഇപ്പോഴത്തെ വേഗത്തില്‍ യാത്രക്കാര്‍ട്ട് സഞ്ചരിക്കാന്‍ സാധിക്കില്ല. മഗ്‌ലെവ് ട്രയിനുകളുടെ പരമാവധി സഞ്ചാരവേഗം മണിക്കൂറില്‍ 505 കിലോമീറ്റര്‍ ആയി നിജപ്പെടുത്താനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.

ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിന്റെ നിലവിലുള്ള പരമാവധി വേഗം മണിക്കൂറില്‍ 320 കിലോമീറ്ററാണ്. മാഗ്നറ്റിക് ലെവിറ്റേഷന്‍ സങ്കേതമുപയോഗിക്കുന്ന ട്രെയിനുകള്‍ 'മഗ്‌ലെവ് ട്രെയിനുകള്‍' ( Maglev trains ) എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. ഇത്തരം ട്രെയിനുകളില്‍ വൈദ്യുതകാന്തങ്ങളുടെ സഹായത്തോടെ കാര്യേജുകള്‍ റെയില്‍ട്രാക്കില്‍നിന്ന് ഉയര്‍ന്ന് നില്‍ക്കും. ആ നിലയിലാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്ന 2045 ഓടെ മഗ്‌ലെവ് ട്രെയിന്‍ ടോക്യോയയെ ഒസാക്കയുമായി ബന്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. വെറും ഒരുമണിക്കൂറായിരിക്കും യാത്രാസമയം, ഇപ്പോഴുള്ളതിന്റെ പകുതി സമയം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :