ന്യൂയോര്‍ക്ക്|
Last Modified ഞായര്‍, 5 ഒക്ടോബര്‍ 2014 (13:18 IST)
അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലുള്ള നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയില്‍ വധഭീഷണി. ഐവി ലീഗ് ഇന്സ്റ്റിറ്റ്യൂഷനിലെത്തി വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലുമെന്നാണ് അജ്ഞാതന്റെ ഇമെയില്‍ സന്ദേശം.
വംശീയമായ അധിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെയില്‍ ശനിയാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ഹാര്‍വാര്‍ഡിലെ എല്ലാ വിദ്യാര്‍ഥികളെയും അഭിസംബോധന ചെയ്താണ് മെയില്‍ അയച്ചിരിക്കുന്നത്. ബോസ്റ്റണില്‍ താമയിക്കുന്ന സ്റ്റീഫൈന്‍ ന്യൂജെന്‍ എന്ന വ്യക്തിയാണ് മെയില്‍ അയച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഭീഷണി യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല പൊലീസ് വകുപ്പ് വക്താവ് സ്റ്റീവന്‍ കാറ്റലാനോ പറഞ്ഞു.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.