തിയറ്ററില്‍ 12 പേരെ വെടിവെച്ചു കൊന്നയാള്‍ക്ക് ജീവപര്യന്തം

വാഷിംഗ്‌ടണ്‍| JOYS JOY| Last Modified ശനി, 8 ഓഗസ്റ്റ് 2015 (12:57 IST)
തിയറ്ററില്‍ 12 പേരെ വെടിവെച്ച് കൊന്ന കേസിലെ പ്രതി ജയിംസ് ഹോംസിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. മൂന്നുവര്‍ഷം മുമ്പ് കോളറാഡോയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളിയാഴ്ച അമേരിക്കയിലെ കോടതി ഇയാളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

അതേസമയം, ജീവപര്യന്തം ശിക്ഷക്കിടെ ഇയാള്‍ക്ക് പരോള്‍ ലഭിക്കില്ല. 306 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. 2695 തെളിവുകള്‍ ആണ് ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

മൂന്നുമാസം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. വിധിച്ചേക്കുമെന്നാണ് കരുതിയതെങ്കിലും ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയിരുന്നു. കോടതിയുടെ ഈ നടപടിക്കെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ക്ഷുഭിതരായി.

സെഞ്ചുറി സിക്‌സ്റ്റീന്‍ തിയേറ്ററില്‍ ബാറ്റ്മാന്‍ സിനിമ കാണുകയായിരുന്ന 70ഓളം വരുന്ന കാണികള്‍ക്ക് ഇടയിലേക്ക് 2012 ജൂലായ് 20നാണ് ഇയാള്‍ വെടിയുതിര്‍ത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :