നൂറ് തവണ പീഡിപ്പിച്ചുവെന്ന് പതിനാലുകാരൻ, 1000 തവണയെന്ന് ആദ്യം പറഞ്ഞുവെന്ന് അധ്യാപിക; വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപികയ്ക്കെതിരെ കേസ്

വിദ്യാർഥി തന്നെയാണ് അധ്യാപികയ്ക്കെതിരെ കേസ് നൽകിയിരിക്കുന്നത്.

Last Modified വെള്ളി, 8 മാര്‍ച്ച് 2019 (11:04 IST)
യുഎസിൽ പതിനാലുകാരനായ വിദ്യാർഥിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപികയ്ക്കെതിരെ കേസ്. അൽപേന തണ്ടർ ബേ ജൂനിയർ ഹൈസ്കൂളിൽ സ്പെഷ്യൽ എഡ്യുക്കേഷൻ അധ്യാപികയായ ഹെതർ വിൻഫീൽഡിനെതിരെയാണ് കേസ്. വിദ്യാർഥി തന്നെയാണ് അധ്യാപികയ്ക്കെതിരെ കേസ് നൽകിയിരിക്കുന്നത്. പതിനൊന്നു വയസ്സു മുതൽ തന്നെ പല പ്രലോഭനങ്ങൾ നൽകി അധ്യാപിക 100ലധികം തവണ പീഡിപ്പിച്ചിട്ടുണ്ടെന്നു വിദ്യാർഥി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

കേസ് തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കും. അധ്യാപികയുമായുളള ചാറ്റുകൾ വിദ്യാർഥിയുടെ ഒരു പെൺസുഹൃത്ത് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വിലകൂടിയ സമ്മാനങ്ങൾ നൽകിയും അധ്യാപികയുടെ കുടുംബത്തോടൊപ്പം വിനോദയാത്രകൾക്കൊപ്പം കൂട്ടിയും സ്നേഹം പിടിച്ചെടുത്താണ് അധ്യാപിക തന്നെ ദുരുപയോഗം ചെയ്തു തുടങ്ങിയതെന്നും വിദ്യാർഥിയുടെ മൊഴിയിലുണ്ട്. അധ്യാപികയുടെ നഗ്നചിത്രങ്ങളും വീഡിയോകളും തന്റെ പക്കലുണ്ടെന്നും വിദ്യാർഥി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ വിദ്യാർഥിയുടെ പരാതി അധ്യാപിക നിരസ്സിക്കുകയാണ് ചെയ്തത്. വിദ്യാർഥിയുടെ മൊഴിയിൽ
വൈരുധ്യങ്ങളുണ്ടെന്നും അതിനാൽ കേസ് തള്ളണമെന്നുമാണ് ഹെതറിന്റെ അഭിഭാഷകന്റെ വാദിക്കുന്നത്. ആയിരം തവണ പീഡിപ്പിച്ചുവെന്നാണ് വിദ്യാർഥി ആദ്യം പറഞ്ഞിരുന്നതെന്നും പിന്നീട് നൂറ് ആയി എന്നും ഇയാൾ പറയുന്നു. ഹെതറിന്റെ ഫോണിന്റെ പാസ്‌വേർഡ് അറിയാമായിരുന്നു വിദ്യാർഥി ഹാക്ക് ചെയ്താകും സ്വകാര്യ ചിത്രങ്ങൾ കരസ്ഥമാക്കിയതെന്നും ഇവർ വാദിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :