ഓസ്‌ട്രേലിയന്‍ നികുതി വകുപ്പിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; ഇന്ത്യന്‍ വംശജന് ലഭിച്ച ശിക്ഷ കേട്ടാല്‍ ഞെട്ടും

ഓസ്‌ട്രേലിയന്‍ നികുതി വകുപ്പിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; ഇന്ത്യന്‍ വംശജന് ശിക്ഷ 400 മണിക്കൂര്‍ സാമൂഹ്യ സേവനം

മെല്‍ബണ്‍| priyanka| Last Modified ശനി, 20 ഓഗസ്റ്റ് 2016 (11:13 IST)
ഓസ്‌ട്രേലിയന്‍ നികുതി വകുപ്പിനെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ ഋഷി ഖണ്ടേല്‍വാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഞ്ചു ലക്ഷത്തിലേറെ ഡോളറാണ് വ്യാജരേഖകള്‍ സമര്‍പ്പിച്ച് ഖണ്ടേല്‍വാള്‍ തട്ടിയത്. ആറു വര്‍ഷം നീണ്ട നിയമനടപടികള്‍കൊടുവിലാണ് ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയിലെ മജിസ്‌ട്രേറ്റ് കോടതി ഖണ്ഡേല്‍വാളിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

എന്നാല്‍ ജയില്‍ ശിക്ഷയില്‍ നിന്ന് ഇയാളെ കോടതി ഒഴിവാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയിലെ ഇന്റര്‍സീവ് കറക്ഷന്‍സില്‍ നാല് വര്‍ഷം ചിലവഴിക്കണമെന്നതാണ് 33 കാരനായ
ഖണ്ഡേല്‍വാളിന് കോടതി വിധിച്ച ശിക്ഷ. കൂടാതെ 400 മണിക്കൂര്‍ സാമൂഹ്യ സേവനവും മജിസ്‌ട്രേറ്റ് പീറ്റര്‍ ഡിന്‍ഗ്വല്‍ വിധിച്ചു.

2008 ല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ജീവക്കാരനായിരുന്ന ഖണ്ഡേല്‍വാള്‍, നിരവധി പേരുടെ പേരില്‍ ഓസ്‌ട്രേലിയന്‍ നികുതി വകുപ്പിന് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചാണ് അഞ്ച് ലക്ഷത്തില്‍ പരം ഡോളര്‍ തട്ടിയെടുത്തത്.

കൂടുതലും വിദേശ വിദ്യാര്‍ത്ഥികളുടെ പേരിലായിരുന്നു നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചിരുന്നത്. ആ കാലയളവില്‍ ഓസ്‌ട്രേലിയയില്‍ പഠനത്തിനായെത്തിയ പല വിദേശ വിദ്യാര്‍ത്ഥികളുടെയും യഥാര്‍ത്ഥ പേരില്‍ തന്നെയായിരുന്നു റിട്ടേണുകള്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇവരുടെ ജോലിയുടെയും മറ്റും വിവരങ്ങള്‍ തെറ്റായ രീതിയിലാണ് ഖണ്ഡേല്‍വാള്‍ നല്‍കിയിരുന്നത്.

2010ല്‍ പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ പേരില്‍ 302 കുറ്റങ്ങള്‍ ചുമത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര വസ്തുക്കളും, നിരവധി എടിഎം കാര്‍ഡുകളും ഖണ്ഡേല്‍വാളില്‍ നിന്നും കണ്ടെടുത്തു. കോടതി വിധിച്ച 400 മണിക്കൂര്‍ സാമൂഹ്യ സേവനം നടപ്പാക്കിയില്ലെങ്കില്‍ ഖണ്ഡേല്‍വാളിന്
ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :