കാബൂളില്‍ സൈനീക വ്യൂഹത്തിനു നേരെ ചാവേറാക്രമണം: നാല്‍പ്പത് ഉദ്യോഗസ്ഥര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വര്‍ദാക് പ്രവിശ്യയില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെ ചാവേറാക്രമണം

kabul, thaliban, malayalam breaking news, neppal, death കബുള്‍, താലിബാന്‍, നേപ്പാള്‍, മരണം
കബുള്‍| സജിത്ത്| Last Updated: വ്യാഴം, 30 ജൂണ്‍ 2016 (15:28 IST)
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വര്‍ദാക് പ്രവിശ്യയില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെ
ചാവേറാക്രമണം. നാല്‍പ്പത് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായി പഗ്മണ്‍ ജില്ലാ ഗവര്‍ണ്ണര്‍ ഹാജി മൊഹമ്മദ് മൂസ മാധ്യമങ്ങളെ അറിയിച്ചു.

പ്രദേശത്ത് സംഘടിപ്പിച്ച ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന സൈനിക വാഹന വ്യൂഹത്തിനു നേരെയാണ് ചാവേറാക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ടാഴ്ച മുമ്പായിരുന്നു നേപ്പാളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെ താലിബാന്‍ ഇത്തരത്തിലൊരു ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ പതിനാല് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :