പാളയത്തില്‍ പടയൊരുക്കും, താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറായി

പെഷാവാര്‍| VISHNU N L| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (11:29 IST)
പാളയത്തില്‍ പടയും പിളര്‍പ്പും രൂക്ഷമായതൊടെ താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാരുമായി സമാധാന ചര്‍ച്ചയ്ക്ക് സന്നധത പ്രകടിപ്പിച്ചു. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ തുടങ്ങിവെച്ച സമാധാനചര്‍ച്ച താലിബാനകത്തെ എതിരഭിപ്രായങ്ങളെത്തുടര്‍ന്ന് മുടങ്ങുകയായിരുന്നു. അത് പുനരാരംഭിക്കാമെന്നാണ് ഇപ്പോള്‍ താലിബാന്‍ അറിയിച്ചിരിക്കുന്നത്.

മുല്ല ഒമറിന്റെ മരണത്തെത്തുടര്‍ന്ന് മുല്ല മന്‍സൂര്‍ നേതൃത്വം ഏറ്റെടുത്തതോടെ താലിബാന്‍ പിളര്‍പ്പിന്റെ ഭീഷണിയിലാണ്. ഈ സാഹചര്യത്തിലാണ് സമാധാന ചര്‍ച്ചകള്‍ക്ക് തീവ്രവാദികള്‍ സന്നദ്ധരായത്. ജൂലായിലാണ് മന്‍സൂര്‍ സംഘടനയുടെ നേതാവായത്. സംഘടനയിലെ വലിയൊരു വിഭാഗം മന്‍സൂറിന്റെ നേതൃത്വം അംഗീകരിക്കുന്നില്ല.

ഇതോടെ സംഘടനയില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാവുകയും മേഖലയില്‍ ഐ‌എസ് ഭീകരര്‍ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. ഇതൊടെ സമാധാന ചര്‍ച്ചകള്‍ക്ക് തസലിബാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. അഫ്ഗാന്‍ സര്‍ക്കാറുമായി സമാധാനചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് താലിബാന്‍ നേതാവ് മുല്ല മന്‍സൂര്‍. ഈദ് സന്ദേശത്തിലാണ് മുല്ല മന്‍സൂര്‍ ഇക്കാര്യം അറിയിച്ചത്. അഫ്ഗാനില്‍ ഒളിയുദ്ധം പ്രോത്സാഹിപ്പിക്കാനുള്ള അമേരിക്കന്‍ ഗൂഢാലോചന തകര്‍ക്കണമെന്നും ഈദ് സന്ദേശത്തില്‍ മന്‍സൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :