പെഷവാറിലെ ഭികരാക്രമണം; സൈനികരടക്കം 42പേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍ , പാകിസ്ഥാന്‍ , വ്യോമസേന താവളത്തില്‍ ആക്രമണം
പെഷവാര്‍| jibin| Last Updated: ശനി, 19 സെപ്‌റ്റംബര്‍ 2015 (10:35 IST)

പാകിസ്ഥാനിലെ പെഷവാറില്‍ വ്യോമസേന താവളത്തിന് നേരെ തെഹ്രീക് ഇ താലിബാന്‍ നടത്തിയ ഭീകാരാക്രമണത്തില്‍ 21 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 42 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 13പേര്‍ തീവ്രവാദികളും ഒരാള്‍ സൈന്യത്തിലെ ക്യാപ്റ്റന്‍ റാങ്കിലുള്ളയാളുമാണ്. രണ്ടു സീനിയര്‍ സൈനിക ഓഫിസര്‍മാരടക്കം 22പേര്‍ക്ക് പരുക്കേറ്റു. ആയുധധാരികളായ പത്ത് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.


സ്ഫോടകവസ്തുക്കള്‍ നിറച്ച ജാക്കറ്റുകള്‍ ധരിച്ചുവന്ന അക്രമികള്‍ കാവല്‍ക്കാരുടെ പോസ്റ്റിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. എകെ 47 തോക്കും ഗ്രനേഡുമടക്കം വന്‍ ആയുധശേഖരവുമായാണ് തീവ്രവാദികളത്തെിയത്. ഭീകരര്‍ എയര്‍ ബെയ്‌സിന്റെ അകത്ത് കടക്കാന്‍ ശ്രമിച്ചതോടെ സുരക്ഷ സേനയും തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. കേന്ദ്രത്തിലെ പള്ളിയിലും ആക്രമണം നടന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

പിന്നീട് കേന്ദ്രത്തിനകത്തെ പള്ളിയില്‍ പ്രവേശിച്ച തീവ്രവാദികള്‍ നമസ്കരിക്കുകയായിരുന്നവരെ ആക്രമിച്ചു. ഇവിടെയാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് കുതിച്ചത്തെിയ സൈന്യം പ്രദേശം വളഞ്ഞ് തിരിച്ചടിക്കുകയായിരുന്നു. സംഭവത്തെ അപലപിച്ച പാക് പ്രധാനമന്ത്രി നവാസ് ശെരീഫ്, ഭീകരരെ വേരോടെ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ചു. പെഷവാറില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നടക്കുന്ന മൂന്നാമത്തെ തീവ്രവാദി ആക്രമണാണ് ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :