ഈ ക്രൂരത മറക്കാൻ കഴിയില്ല, ഇറാന്റേയും റഷ്യയുടേയും കയ്യിൽ ചോരക്കറയുണ്ട്: ഒബാമ

ഇനി ഒബാമ സംസാരിക്കില്ല, അത് അവസാനത്തേതായിരുന്നു!

വാഷിങ്ടൺ| aparna shaji| Last Modified ശനി, 17 ഡിസം‌ബര്‍ 2016 (17:47 IST)
റഷ്യയ്ക്കും ഇറാനുമെതിരെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. അലപ്പോയിൽ ​ജനങ്ങൾക്കുനേരെ ആക്രമണം നടത്തുന്ന സിറിയയിലെ ബശ്ശാർ അൽ അസദിന്റെറയും അവരെ സഹായിക്കുന്ന
ഇറാ​ന്റെയും റഷ്യയുടെയും കൈയിൽ ചോരക്കറ പുരണ്ടിരിക്കുകയാണെന്ന്​ ഒബാമ പറഞ്ഞു. സത്യം മൂടിവെയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഒബാമ വ്യക്തമാക്കി. ഈ ക്രൂരത ലോകം മറക്കില്ലെന്നും ഒബാമ പറഞ്ഞു. വൈറ്റ്​ ഹൗസിൽ, സ്ഥാനമൊഴിയുന്നതിന്​ മുമ്പുള്ള ഈ വർഷത്തെ അവസാന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഒബാമ.

സിറിയയിൽ സൈന്യത്തിന്റെ ക്രൂരതക്കിരയാവുന്നവരെ സുരക്ഷിതമായ ഇടനാഴികളിലൂടെ ഒഴിപ്പിക്കുന്നത്​ ഏകോപിപ്പിക്കാൻ സ്വത​ന്ത്രമായ അന്താരാഷ്​ട്ര നിരീക്ഷണ സേന വേണമെന്നും ഒബാമ ആവശ്യപ്പെട്ടു. ലോകത്തി​ന്റെ പല ഭാഗങ്ങളിലും നിസ്സഹായരായ ജനങ്ങൾ ദുരിതമനുഭവിക്കുന്നു. എന്നാൽ ഇപ്പോൾ
അലപ്പോയിലെ
ജനങ്ങളെപ്പോലെ പീഡനമനുഭവിക്കുന്നവർ വേറെയില്ല. - ഒബാമ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് എന്ന സ്ഥാനത്ത് ഒബാമ ഇനി വാർത്താസമ്മേളനത്തിൽ സംസാരിക്കില്ല, അവസാനത്ത്ർ മീറ്റിങ്ങ് ആയിരുന്നു കഴിഞ്ഞത്.

കിഴക്കന്‍ അലപ്പോയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തശേഷവും
വെടിനിര്‍ത്തല്‍ ധാരണ വകവെക്കാതെ സിറിയന്‍ സൈന്യം ആക്രമണം ഇപ്പോഴും തുടരുകയാണ്. ഷെല്ലുകളില്‍നിന്ന് അഭയം തേടി സിവിലിയന്മാര്‍ തെരുവുകളിലൂടെ ഓടുന്ന കാഴ്ച ഹൃദയഭേദകമാണ്. അമ്പതിനായിരത്തിനും ലക്ഷത്തിനുമിടയില്‍ ആളുകള്‍
കിഴക്കന്‍ അലപ്പോയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ആറാം വര്‍ഷത്തിലേക്കു കടന്ന സിറിയയിലെ ആഭ്യന്തരയുദ്ധം അലപ്പോയിലെ വിജയത്തിനുശേഷം അവസാനിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ആറുവര്‍ഷമായി സിറിയന്‍ ജനത അനുഭവിക്കുന്ന മാനുഷിക ദുരന്തത്തില്‍ ഒരു വഴിത്തിരിവായിരിക്കും അലപ്പോയില്‍ വിമതരുടെ പരാജയം. അലപ്പോ പിടിച്ചെടുത്തതിനു ശേഷവും ഷെല്ലാക്രമണം തുടരുന്നത് നാശത്തിന്റെ സൂചനയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി
മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി. സുപ്രീംകോടതി ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചു, ദ്യശ്യങ്ങൾ വൈറൽ
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ...