പഴികേള്‍ക്കുമ്പോഴും മോദി സൂപ്പര്‍ ഹീറോ; ബിജെപി നേതാക്കള്‍ ശ്രദ്ധിക്കാത്ത റിപ്പോര്‍ട്ട് പുറത്തേക്ക്!

നോട്ട് അസാധുവാക്കല്‍ ഒരു പ്രശ്‌നമല്ല, മോദി സൂപ്പര്‍ ഹീറോ; റിപ്പോര്‍ട്ട് പുറത്ത്

  new powerful leader , survey , narendra modi , Time magazine , modi , vladimir putin , barak obama , Time , നരേന്ദ്ര മോദി , നോട്ട് അസാധുവാക്കല്‍ , മോദി , വ്ലാഡിമീര്‍ പുടിന്‍ , ബരാക് ഒബാമ
ന്യൂയോര്‍ക്ക്| jibin| Last Updated: ബുധന്‍, 30 നവം‌ബര്‍ 2016 (14:10 IST)
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പഴികേള്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരു നേട്ടത്തിനരികെ. ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ള നേതാവിനെ കണ്ടെത്താന്‍ പ്രമുഖ മാസികയായ ടൈം നടത്തുന്ന ഓണ്‍ലൈന്‍ സര്‍വ്വേയില്‍ മോദി മുന്നിലാണ്.

ലോകത്തെ ഏറ്റവും കരുത്തനായ നേതാവെന്നറിയപ്പെടുന്ന റഷ്യം പ്രസിഡന്റ് വ്ലാഡിമീര്‍ പുടിന്‍, നിയുക്‍ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് എന്നിവരും മത്സര രംഗത്തുണ്ട്. എന്നാല്‍ ഇവരെല്ലാം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പിന്നിലാണെന്നതാണ് പ്രത്യേകത.

പാകിസ്ഥാനെതിരെ ബ്രിക്‌സ് ഉച്ചകോടിയില്‍ മോദി നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതാണ് മോദിയുടെ ജനകീയത വര്‍ദ്ധിപ്പിച്ചത്. ഡിസംബര്‍ നാലിന് അവസാനിക്കുന്ന സര്‍വ്വേയില്‍ പുടിനും ട്രംപിനും ആറ് ശതമാനവും ഒബാമയ്‌ക്ക് ഏഴു ശതമാനവും വോട്ടാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ലോകമാകെയുമുള്ള വാര്‍ത്തകളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയെ കണ്ടെത്താനാണ് സര്‍വ്വേ. വായനക്കാരുടെ അഭിപ്രായ സര്‍വ്വേ ഫലം ലഭിച്ചശേഷം എഡിറ്ററാണ് ടൈം മാസിക എഡിറ്റര്‍ അന്തിമ തീരുമാനമെടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :