ക്യൂ നിൽക്കേണ്ട, സമയം ചിലവഴിക്കേണ്ട; മദ്യം ഇനി ബിവറേജസ് കോർപ്പറേഷൻ വീട്ടിലെത്തിച്ചു നൽകും

മദ്യത്തിനും ഇനി ഹോം ഡെലിവറി !

Sumeesh| Last Modified തിങ്കള്‍, 2 ജൂലൈ 2018 (14:49 IST)
ബിവറേജസ് ഔട്ട്‌ലെറ്റിനു മുൻപിൽ ഇനി ക്യൂ നിന്ന് ബുദ്ധിനുട്ടേണ്ടതില്ല. മദ്യം ഇനി വീട്ടിലെത്തിച്ച് നൽകും. സ്വീഡനിലെ ബിവറേജസ് കോർപ്പറേഷനാണ് ഔട്ട്‌ലെറ്റുകളുടെ സ്ഥലപരിമിതി മനസിലാക്കി പുത്തൻ ആശയം കൈക്കൊണ്ടിരിക്കുന്നത് സിസ്റ്റം ബുലോഗെറ്റ് എന്നാണ് സ്വീഡനിലെ ബിവറേജസ് കോർപ്പറേഷന്റെ പേര്.

വിദൂര ഗ്രാമങ്ങളിൽ നിന്നും ആളുകൾക്ക് മദ്യം വാങ്ങാനായി എത്താനുള്ള ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് സിസ്റ്റം ബുലോഗെറ്റ് ഹോം ഡെലിവറി സംവിധാനത്തെ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്. രാജ്യത്തെ 21 മുനിസിപ്പാലിറ്റികളിൽ പത്തെണ്ണത്തിലാണ് ആദ്യ ഘട്ടത്തിൽ ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം പുതിയ നടപടിക്കെതിരെ സ്വീഡനിൽ പ്രതിഷേധവും രൂപപ്പെട്ടു കഴിഞ്ഞു. മദ്യ ഉപഭോകം കുറക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് പ്രതിഷേധക്കാരുടെ വാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :