രാജപക്സയുടെ പരാജയത്തിന് കാരണക്കാരനായ ജോത്സ്യന് പണികിട്ടി

കൊളംബോ| Last Modified ചൊവ്വ, 13 ജനുവരി 2015 (16:34 IST)
പ്രസിഡന്റ് മഹീന്ദ രാജപക്സെയുടെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രധാന പങ്ക് വഹിച്ച ജ്യോതിഷി അബിഗുണവര്‍ധനയ്ക്ക് പണികിട്ടി. തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍
അബിഗുണവര്‍ധനയാണ് രാജപക്സെയെ ഉപദേശിച്ചത്.

രാജപക്സെ സ്ഥാനം ഒഴിഞ്ഞതോടെ, താമസിച്ചിരുന്ന വീടും സര്‍ക്കാര്‍ അനുവദിച്ച ലിമോസിന്‍ കാറും ഡ്രൈവറുമെല്ലാം ജ്യോതിഷിയ്ക്ക് നഷ്ടമായിരിക്കുകയാണ്. ഇതുകൂടാതെ പൊതുമേഖലാ ബാങ്കിലെ ബോര്‍ഡ് മെന്പര്‍ സ്ഥാനവും ജോത്സ്യന് ഒഴിയേണ്ടി വന്നു.

തിരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ ജ്യോത്സ്യന്‍ ഫോണ്‍കോളുകള്‍ ഒന്നും സ്വീകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് 2005ലും 2010ലും രാജപക്സെയുടെ വിജയം താന്‍ പ്രവചിച്ചിരുന്നെന്നും നൂറു ശതമാനം കൃത്യമായി
പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അബിഗുണവര്‍ധന പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :