ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

  ശ്രീലങ്ക , പൊതുതെരഞ്ഞെടുപ്പ് , റനിൽ വിക്രമസിംഗെ , യുഎന്‍പി
കൊളംബോ| jibin| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (08:48 IST)
ശ്രീലങ്കൻ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലുളള പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വരുന്ന മൂന്ന് വര്‍ഷം മികച്ചഭരണം കാഴ്ച്ചവെക്കാന്‍ ജനങ്ങള്‍ തനിക്ക് നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്ന് വിക്രമസിംഗെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ വിക്രമസിംഗെ നയിക്കുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യുഎന്‍പി) 106 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായരുന്നു.
95 സീറ്റുകളിൽ യു.പി.എഫ് സ്ഥാനാർഥികൾക്ക് വിജയിക്കാനായി. ജനതാ വിമുക്തി പെരമുന പാർട്ടി സ്ഥാനാർഥികൾ നാല് സീറ്റിലും വിജയിച്ചു. വടക്കൻ തമിഴ് ജില്ലകളിൽ മൂന്നിടത്തും തമിഴ് നാഷനൽ അലയൻസ് (ടി.എൻ.എ) സമ്പൂർണ വിജയം നേടി. 225 അംഗ പാർലമെന്റിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഏഴു സീറ്റുകളുടെ കുറവുള്ള യു.എൻ.പി ചെറു പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കും. തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന നയിക്കുന്ന യുപിഎഫ്എയ്ക്ക് 95 സീറ്റേ നേടാനായിരുന്നുളളു.

അതേസമയം, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മഹീന്ദ രാജപക്‌സെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :