ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിംഗ് , ശ്രീലങ്ക , ഇന്ത്യ , എയ്ഞ്ചലോ മാത്യൂസ്
ദുബായ്| jibin| Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (16:49 IST)
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം. ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പത്തു വിക്കറ്റ് നേട്ടം കൊയ്ത ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഒമ്പതാം സ്ഥാനത്താണ്. മറ്റ് ഇന്ത്യന്‍ ബോളര്‍മാരാരും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടില്ല. ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കൊഹ്‌ലി പത്താം സ്ഥാനത്താണ്. ശിഖര്‍ ധവാന്‍ മുപ്പത്തിരണ്ടാം സ്ഥാനത്താണ്.

ശ്രീലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ അടുത്ത ടെസ്റ്റോടെ വിരമിക്കുന്ന ലങ്കയുടെ ഇതിഹാസ താരമായ കുമാര്‍ സംഗക്കാര ആറാം സ്ഥാനത്താണ്. മറ്റ് ലങ്കന്‍ താരങ്ങളും റാങ്കിംഗില്‍ നേട്ടം കൊയ്‌തു. ദിനേശ് ചണ്ഡിമല്‍ ബാറ്റിംഗ് റാങ്കിംഗില്‍ 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒരുപത്തി മൂന്നാം സ്ഥാനത്തെത്തി.

ഇന്ത്യക്കെതിരായ ആദ്യ ടെസ്‌റ്റില്‍ ലങ്കയ്‌‌ക്ക് ജയം സമ്മാനിച്ച സ്‌പിന്നര്‍ രങ്കണ ഹെറാത്ത് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കുയര്‍ന്നു. ഓള്‍ റഔണ്ടര്‍മാരുടെ റാങ്കിംഗില്‍ ബംഗ്ലാദേശിന്റെ ഷാക്കീബ് അല്‍ഹസന്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :