കൊവിഡ് 19: ഇറ്റലിയ്‌ക്ക് പുറമെ സ്പെയിനിലും മരണസംഖ്യ 10,000 കടന്നു, അമേരിക്കയിൽ 4,500ലധികം പേർ മരണപ്പെട്ടു

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ഏപ്രില്‍ 2020 (18:05 IST)
ഇറ്റലിയ്‌ക്ക് പുറമെ സ്പെയിനിലും കൊവിഡ് മരണസംഖ്യ 10,000മായി ഉയർന്നു. അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരമാണ്. ഇതുവരെ 4,500ലധികം മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 616 ആളുകളാണ് മരിച്ചത്. 6120 പുതിയ കേസുകളും റിപ്പോർട്ട് ചെയ്‌തു.ഫ്രാൻസിൽ 4,000മരണങ്ങളും ഇറാനിൽ മൂവായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ബ്രിട്ടനില്‍ 2,300ലധികം മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നതയാണ് റിപ്പോർട്ടുകൾ.

അമേരിക്കയിൽ ബുധനാഴ്ച്ച മാത്രം 884 പേരാണ് മരിച്ചത്. 2 ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തത്.ലോകത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 10 ലക്ഷത്തിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതുവരെയായി 1.94 ലക്ഷം പേരാണ് രോഗത്തിൽ നിന്നും മോചിതരായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :