വരാനിരിക്കുന്നത് നിർണായകദിനങ്ങളെന്ന് ആരോഗ്യമന്ത്രി, ലോക്ക്ഡൗൺ നീട്ടുമോയെന്നതിനും മറുപടി

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ഏപ്രില്‍ 2020 (12:12 IST)
രാജ്യത്ത് വരാനിരിക്കുന്ന ദിവസങ്ങൾ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായകമെന്ന് ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ.വൈറസ് വ്യാപനം തടയാൻ നാലാഴ്ച്ചവരെയെടുത്തേക്കുമെന്നും നിലവിൽ സമൂഹ വ്യാപനം തടയുന്നതിൽ ലോക്ക്ഡൗൺ ഫലപ്രദമാണെന്നും മന്ത്രി പറഞ്ഞു.വിദേശത്ത് നിന്ന് വന്നവരിലും അവരുമായി ബന്ധപ്പെട്ടവരിലും മാത്രമാണ് ഇതുവരെയും രോഗം കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവരിലാണ് കൊവിഡ് രോഗം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം ലോക്ക്ഡൗൺ കാലാവധി നീട്ടുന്നതിനെ പറ്റി മന്ത്രി കൃത്യമായ മറുപടി നൽകിയില്ല.ഇനിയുംകൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ലോക്ഡൗണ്‍ നീട്ടുമോയെന്നതിൽ ആരോഗ്യമന്ത്രിയുടെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :