ചരിത്രത്തിന്റെ ആകാശത്തില്‍ പറന്നുയര്‍ന്ന് സോളാര്‍ ഇം‌പള്‍സ്

അബുദാബി| vishnu| Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (13:23 IST)
ചരിത്രത്തിന്റെ ഭാഗമാകാന്‍ ലോകത്തിലെ ആദ്യ സൌരോര്‍ജ വിമാനമായ സോളാര്‍ ഇംപള്‍സ്-2 അബുദാബിയില്‍ നിന്ന് പറന്നുയര്‍ന്നു. ഇന്നു പുലര്‍ച്ചെ അബുദാബിയിലെ അല്‍ ബതീന്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ നിന്നാണ് സോളര്‍ ഇംപള്‍സ് 2 പറന്നത്. ഇനി അഞ്ചുമാസം തുടര്‍ച്ചയായി സഞ്ചരിച്ച് ഈ വിമാനം ലോകം ചുറ്റി തിരികെ അബുദാബിയില്‍ എത്തിച്ചേരും. പൈലറ്റുമാരായ ആന്‍ട്രെ ബോര്‍ഷ്ബെര്‍ഗും ബര്‍ട്രാന്‍ഡ് പിക്കാര്‍ഡുമാണ് വിമാനം നിയന്ത്രിക്കുന്നത്.


കഴിഞ്ഞ മാസം പറക്കല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. ഇത്തവണ സാങ്കേതിക തകരാറുകള്‍ ഉണ്ടായില്ലെങ്കില്‍ അനുകൂലമായ കാലാവസ്ത പ്രയോജനപ്പെടുത്തി വിമാനം വിജയകരമായി യത്ര പൂര്‍ത്തിയാക്കും. 34,796 കിലോമീറ്റര്‍ ദൂരമാണ് ഈ ദൌത്യത്തില്‍ വിമാനം പൂര്‍ത്തിയാക്കുക.
വിജയകരമായാല്‍ 2015 പകുതിയോടെ സോളര്‍ ഇംപള്‍സ് 2 അബുദാബിയില്‍ തിരിച്ചെത്തും.

ഒമാനിലെ മസ്കറ്റിലാണ് ആദ്യം വിമാനം ചെല്ലുക. അവിടെനിന്ന് ഇന്ത്യയിലേക്ക്. ഇന്ത്യയില്‍ അഹമ്മദാബാദും വാരാണസിയുമാണ് യാത്രയുടെ ഭാഗമാവുന്നത്. അവിടെനിന്നും നേരെ മ്യാന്മറിലെ മാണ്ഡലയിലേക്ക്. തുടര്‍ന്ന് ചൈനയിലെ ചൊങ് ക്വിങ്, നന്‍ജിങ് എന്നീ പട്ടണങ്ങളിലെ പര്യടനത്തിനുശേഷം അമേരിക്കയിലേക്ക് തിരിക്കും. അമേരിക്കയില്‍ ഹവായ്, ഫിനിക്സ്, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളില്‍ ചെന്ന ശേഷം അബുദാബിയിലേക്ക് മടങ്ങും.

യാത്ര പൂര്‍ത്തിയാകുന്നതോടെ ലോകത്തില്‍ ആദ്യമായി സൌരോര്‍ജ വിമാനം ലോകം ചുറ്റിയത് ചരിത്രമായി തീരും. കൂടെ പൈലറ്റുമാരായ ആന്‍ട്രെ ബോര്‍ഷ്ബെര്‍ഗും ബര്‍ട്രാന്‍ഡ് പിക്കാര്‍ഡും. ദൌത്യം വിജയമാകുന്നതോടെ ലോകം അഭിമുഖീകരിക്കുന്ന ഊര്‍ജപ്രതിസന്ധിക്ക് വലിയൊരളവ് വരെ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :