പാവാടയ്ക്ക് ഇറക്കം കൂടിപ്പോയി, വിദ്യാര്‍ഥിനിയെ സ്കൂളില്‍നിന്ന് ഇറക്കിവിട്ടു...!

റെയിംസ്| VISHNU N L| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (13:35 IST)
ഇറക്കം കൂടീയ സ്കര്‍ട്ട് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ഥിനിയെ ഫ്രാന്‍സിലെ സ്കൂളില്‍നിന്ന് വിലക്കി. ഫ്രാന്‍സിലെ റെയിംസിലുള്ള മുസ്ലീം വിദ്യാര്‍ഥിനിക്കാണ് വസ്ത്രത്തിന്റെ ഇറക്കം കൂടിപ്പോയതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്. ഈ മാസത്തിന്റെ ആദ്യമാണ്
സാറ എന്ന വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറുന്നതില്‍ നിന്ന് പ്രധാനാധ്യാപകര്‍ വിലക്കിയത്. ഇറക്കം കൂടിയ സ്കർട്ട് ധരിച്ചതിനാണ് പതിനഞ്ചുകാരിയായ സാറയെ രണ്ട് തവണ വിലക്കിയിരുന്നു. ഇതിനു ശേഷം സാറ സ്കൂളില്‍ പോയിട്ടില്ല.

ഫ്രാൻസിലെ കർശനമായ മതനിരപേക്ഷ നിയമത്തിന് എതിരായതിനാലാണ് ഇത്തരം വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്തുന്നത് തടഞ്ഞതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. സംഭവം വിവാദമായതോടെ സാറയെ സ്കൂളില്‍ അയയ്ക്കാന്‍ താല്‍പ്പര്യമില്ലെന്ന് കുട്ടിയുടെ അച്ഛന്‍ സ്കൂള്‍ അധികൃതരെ അറിയിച്ചു. നിയമം അനുശാസിക്കുന്നത് പ്രകാരം സ്കൂൾ പരിസരത്ത് കയറുന്നതിന് മുന്പ് കുട്ടി മുഖം മറച്ചിരിക്കുന്ന വസ്ത്രം മാറ്റാറുണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം കുട്ടിയെ സ്കൂളിൽ പുറത്താക്കിയിട്ടില്ലെന്നും സാധാരണ വസ്ത്രം ധരിച്ച് ക്ലാസിൽ എത്തണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പ്രാദേശിക വിദ്യാഭ്യാസ അധികൃതൻ പാട്രിസ് ഡ്യൂറ്റോട്ട് പറഞ്ഞു.
രാജ്യത്ത് മതനിരപേക്ഷത കൊണ്ടു വരുന്നതിനുള്ള നിയമം 2004ലാണ് നിലവിൽ വന്നത്. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൂടുപടം, ജൂതവംശജർ ധരിക്കുന്ന തൊപ്പി, വലിയ ക്രിസ്ത്യൻ കുരിശുകൾ എന്നിവ നിരോധിച്ചിരുന്നു. എന്നാൽ മതചിഹ്നങ്ങൾ അനുവദിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :