ഇറാന്‍ ആണവ ചര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവ്; ചരിത്രപരമായ ദൗത്യമെന്ന് ഒബാമ

  ആണവ ചര്‍ച്ച , ഇറാന്‍ , അമേരിക്ക , ഫ്രാന്‍സ്, ജര്‍മ്മനി
സ്വിറ്റ്സര്‍ലന്‍ഡ്| jibin| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (14:38 IST)
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി എട്ടുദിവസമായി ഇറാന്‍ നടത്തിവന്നിരുന്ന ആണവ വിഷയത്തില്‍ നിര്‍ണായക വ‍ഴിത്തിരിവുണ്ടായി. കരാര്‍ പ്രാബല്യത്തിലാവുന്നതോടെ ആണവപദ്ധതിയില്‍ ഇറാന് മുന്നിലുള്ള തടസ്സങ്ങള്‍ നീക്കപ്പെടും. കരാര്‍ ചരിത്രപരമായ ദൗത്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രതികരിച്ചു.

വന്‍ശക്തി രാജ്യങ്ങളുമായുള്ള കരാര്‍ ആയതിനാല്‍ വിവിധ കാര്യങ്ങള്‍ വിശദമായി പഠിക്കേണ്ടതായി ഉണ്ടായിരുന്നു. എന്നാല്‍ അവസാനം പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ പൊതുധാരണയിലെത്തിയെന്നും കരാറിന്റെ കരട് എല്ലാവരുടെയും പിന്തുണയോടെയും ബഹുമുഖ പ്രക്രിയയിലൂടെയുമാണ് തയ്യാറാക്കേണ്ടതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് ശരീഫ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :